ചേരാനല്ലൂർ അപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി, ‘ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്’; ജഡ്ജിക്കെതിരെ പരാതി നൽകി ബന്ധുക്കൾ

കൊച്ചിയിൽ പതിനേഴുകാരൻ ഓടിച്ച ആഢംബര കാറിടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ വീട് മുഖ്യമന്ത്രി വി. ഡി. സതീശൻ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വാസമറിയിച്ചു. നീതിക്കായുള്ള നിയമപോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് കുടുംബത്തിന് അദ്ദേഹം ഉറപ്പുനൽകി. പ്രതിയായ കൗമാരക്കാരന്റെ പിതാവും അഡീഷണൽ ജില്ലാ ജഡ്ജിയുമായ വ്യക്തി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണം കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചു. അപകടം നടന്ന ഉടൻ തന്നെ ജഡ്ജിയും കുടുംബവും മറ്റൊരു വാഹനത്തിൽ സംഭവസ്ഥലത്തെത്തിയത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും ഇത് തെളിവുകൾ ഇല്ലാതാക്കാനായിരുന്നുവെന്നും കുടുംബം ആരോപിച്ചു. വക്കാലത്തുമായി ബന്ധപ്പെട്ട് തനിക്ക്മേൽ യാതൊരുവിധ ഭീഷണിയുമുണ്ടായിട്ടില്ലെന്നും അഡ്വ. ശ്രീജിത്ത് തന്നെ അഭിഭാഷകനായി തുടരുമെന്നും കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തി വ്യക്തമാക്കി.

അതിനിടെ, പ്രതിയായ പതിനേഴുകാരന്റെ ഫോണിൽ നിന്ന് ഇൻസ്റ്റഗ്രാം സന്ദേശങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ഇവ വീണ്ടെടുക്കാൻ പോലീസ് വിദഗ്ധ പരിശോധനയ്ക്കയക്കുകയാണ്. അപകടസമയത്ത് വാഹനം മണിക്കൂറിൽ 104 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഫോണിലുണ്ടെന്നാണ് പോലീസ് നിഗമനം. പതിനേഴുകാരന് വാഹനം നൽകിയതിന് ആർ.സി ഉടമയായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമപ്രകാരം (സെക്ഷൻ 199A) പോലീസ് കേസെടുത്തിട്ടുണ്ട്.

എന്നാൽ മകന് ഡ്രൈവിംഗ് അറിയാമെന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്ന മുൻനിലപാടിൽ തന്നെ ചോദ്യം ചെയ്യലിലും ജഡ്ജി ഉറച്ചുനിന്നു. എന്നാൽ മുൻപും പ്രായപൂർത്തിയാകാത്ത മകൻ 208 കിലോമീറ്റർ വേഗതയിൽ വരെ കാറോടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ടെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം ആരോപിക്കുന്നു. മുൻകാല ദൃശ്യങ്ങൾ ശേഖരിച്ച് ഡിജിറ്റൽ തെളിവുകളിലൂടെ ജഡ്ജിയുടെ വാദം പൊളിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Cheranalloor Accident: Chief Minister Visits Family of Deceased Jayabalakrishnan; Family Lodges Complaint Against Judge

More Stories from this section

family-dental
witywide