ആന്റോ അഗസ്റ്റിനെതിരെ 800 പേജ് തെളിവുകളുണ്ടെന്ന് സാബു എം. ജേക്കബ്, റിപ്പോർട്ടർ ചാനൽ ഉടൻ അടച്ചുപൂട്ടണമെന്നും ആവശ്യം

കിറ്റെക്സ് ഫാക്ടറിയിൽ പിണറായി സർക്കാരിന്റെ കാലത്ത് 12 തവണ റെയ്ഡ് നടത്തിയപ്പോൾ അതിനെ ന്യായാകരിച്ചവരാണ് റിപ്പോർട്ടർ ടിവിയെന്നും മറ്റുള്ളവരുടെ ദുഃഖത്തിൽ നിന്ന് കോടികൾ സമ്പാദിച്ചവരാണ് ഈ ചാനലെന്നും ട്വന്റി 20 പാർട്ടി പ്രസിഡന്റും കിറ്റെക്സ് എം.ഡിയുമായ സാബു എം. ജേക്കബ്. വാ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏതൊരു പൗരനുള്ള അവകാശങ്ങൾ മാത്രമേ മാധ്യമ സ്ഥാപനങ്ങൾക്കുമുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയ സാബു ജേക്കബ്, മരംമുറി കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിനെ മാമോദീസ മുക്കി വിശുദ്ധനാക്കുന്ന ന്യായീകരണം കണ്ടാൽ പിണറായി വിജയൻ അടക്കമുള്ള മുതിർന്ന സി.പി.എം. നേതാക്കൾക്ക് ഈ കൂട്ടുകച്ചവടത്തിൽ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ആരോപിച്ചു.

മെസ്സി തട്ടിപ്പ് കേസിൽ മാത്രം അന്വേഷണം ഒതുക്കാതെ ആന്റോ അഗസ്റ്റിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചാൽ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുമെന്നും മെസ്സിയുടെ പേരിൽ കലൂർ സ്റ്റേഡിയം തട്ടിയെടുക്കാൻ നീക്കം നടന്നിരുന്നതായും അദ്ദേഹം പറഞ്ഞു. ആന്റോ അഗസ്റ്റിനെ പൂട്ടാൻ 800 പേജുള്ള രേഖകൾ തന്റെ കൈവശമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ ഉദ്യോഗസ്ഥരെ മദ്യവും പണവും നൽകിയാണ് അഗസ്റ്റിൻ സഹോദരന്മാർ സ്വാധീനിക്കുന്നത്. സി.ജെ. റോയിയെ പോലുള്ള വ്യവസായികളെ ഇ ഡി യെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയത് ഇവരാണെന്നും സാബു ജേക്കബ് ആരോപിച്ചു.

ബ്രോഡ്കാസ്റ്റിംഗ് ലൈസൻസും ദേശീയ സുരക്ഷാ ക്ലിയറൻസും ഇതുവരെ ലഭിക്കാത്ത റിപ്പോർട്ടർ ചാനൽ സർക്കാർ മുൻകൈ എടുത്ത് ഉടൻ അടച്ചുപൂട്ടണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടു. എൻ.ഡി.എ.യിലെ ഒരു സഖ്യകക്ഷി മാത്രമായതിനാൽ ചാനൽ അടച്ചുപൂട്ടാൻ കേന്ദ്രത്തിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിൽ തങ്ങൾക്ക് പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Reporter TV Operating Without Clearance; Sabu M Jacob Demands Closure, Alleges Anto Augustine Frauds

More Stories from this section

family-dental
witywide