തിരുവനന്തപുരം ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണു; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് നിരവധി പേർക്ക് പരിക്ക്. അപകടത്തിൽ പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി. റൈഡിൽ 30ലധികം ആളുകൾ ഉണ്ടായിരുന്നു. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് എത്തിച്ചു.

അപകടത്തിൽ അഞ്ചോളം പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റവരാണിവർ. നാഗർകോവിൽ സ്വദേശികൾക്കാണ് പരുക്കേറ്റത്. ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയൽ (14), റോസ് ((16) എന്നിവർക്കാണ് ​ഗുരുതരമായി പരുക്കേറ്റത്. മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഊഞ്ഞാൽ പോലെയുള്ള റൈഡാണ് പൊട്ടി വീണത്. അപകടത്തിൽ ഇതിനടിയിൽ പെട്ടും ചിലർക്ക് പരുക്കേറ്റു.

Ride collapses at Happyland Amusement Park in Thiruvananthapuram; several injured