ഇന്ത്യയുടെ സമാധാന നിർദേശം സമഗ്രമെന്ന് യുക്രെയ്ൻ, റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥതയ്ക്ക് ഇന്ത്യയുടെ നിർണായക പരിശ്രമം

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള അന്താരാഷ്ട്ര നീക്കങ്ങളിൽ നിർണായക ഇടപെടലുമായി ഇന്ത്യ. കരിങ്കടൽ മേഖലയിലെ ഊർജ്ജ നിലയങ്ങൾക്കും തുറമുഖങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനും കാർഷിക-ഭക്ഷ്യ വിതരണം സുരക്ഷിതമാക്കുന്നതിനുമായി ഇന്ത്യ മുന്നോട്ടുവെച്ച സമാധാന നിർദേശം ഏറെ പ്രശംസനീയമാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ വ്യക്തമാക്കി. നിലവിൽ പരിഗണനയിലുള്ള നാല് സമാധാന പദ്ധതികളിൽ ഏറ്റവും സമഗ്രവും വിശാലവുമായത് ഇന്ത്യയുടേതാണെന്നും, സംഘർഷത്തിൽ സജീവമായ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ആദ്യമായാണ് ഇന്ത്യ ഔദ്യോഗികമായി സൂചന നൽകുന്നതെന്നും യുക്രെയ്ൻ സ്ഥിരീകരിച്ചു.

അമേരിക്ക, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ പ്രൊപ്പോസലുകൾക്കൊപ്പമാണ് ഇന്ത്യയുടെ പദ്ധതിയും യുക്രെയ്ൻ ചർച്ച ചെയ്യുന്നത്. കരിങ്കടൽ വഴി ലോകരാജ്യങ്ങളിലേക്കുള്ള ഭക്ഷ്യധാന്യ വിതരണവും കപ്പൽ ഗതാഗതവും പുനഃസ്ഥാപിക്കാൻ തങ്ങൾ സജ്ജമാണെന്നും, അതിനായി റഷ്യയും അനുകൂല നിലപാട് സ്വീകരിക്കണമെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്കും തുറമുഖങ്ങൾക്കും നേരെയുള്ള പ്രഹരങ്ങൾ പൂർണമായി നിർത്തിവെച്ചുകൊണ്ടുള്ള വെടിനിർത്തലാണ് ഇന്ത്യ പ്രധാനമായും നിർദേശിക്കുന്നത്.

കഴിഞ്ഞ മാസം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കീവ് സന്ദർശിച്ചവേളയിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി, വിദേശകാര്യ മന്ത്രി സിബിഹ എന്നിവരുമായി മേഖലയിലെ സുരക്ഷയെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തിയിരുന്നു. റഷ്യയുടെ ഭാഗത്തുനിന്നുള്ള പ്രതികരണമാണ് ഇനി ഈ സമഗ്ര നിർദേശത്തിന്റെ ഭാവി നിർണയിക്കുക. യുദ്ധമുഖത്ത് വെടിയുണ്ടകൾക്കിടയിലൂടെ സമാധാനം സാധ്യമല്ലെന്നും നയതന്ത്രത്തിലൂടെയും ചർച്ചകളിലൂടെയും മാത്രമേ ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ ഇപ്പോഴും മുന്നോട്ട് പോകുന്നത്.

Russia-Ukraine War: India Steps Up Mediation; Ukraine Calls India’s Proposal “Most Comprehensive”

More Stories from this section

family-dental
witywide