തിരുവനന്തപുരം: വി ഡി സതീശന്റെ കയ്യിൽ കേരളം ഭദ്രമെന്നും 100 ദിവസം കൊണ്ട് സർക്കാർ അത് തെളിയിച്ചുവെന്നും മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിലാണ് സി ദിവാകരൻ മുഖ്യമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തിയത്.
ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങൾ മുഖത്ത് നോക്കി തുറന്നുപറയുന്ന നേതാവാണ് വി ഡി സതീശൻ. പരിപാടിക്ക് എത്താൻ വൈകിയെങ്കിലും സതീശൻ ആയതുകൊണ്ടാണ് താൻ കാത്തിരുന്നത്. പ്രതിപക്ഷ നേതാവായി ഞങ്ങളെ ഒരുപാട് വെള്ളം കുടിപ്പിച്ചതാണ് വി ഡി സതീശനെന്നും പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളും രാഷ്ട്രീയത്തിന് അപ്പുറം അംഗീകരിക്കണമെന്നും സി ദിവാകരൻ കൂട്ടിച്ചേർത്തു.
Senior CPI leader C. Divakaran praises V.D. Satheesan; describes him as a leader who speaks his mind directly to people’s faces without fear.











