കൊച്ചി: വെള്ളാപ്പള്ളി നടേശന് മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ തിരിച്ചടി. വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സര്‍ക്കാര്‍ വാദം അംഗീകരിച്ച് ഉത്തരവിട്ടു. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. കേസിലെ പ്രതികള്‍ പൊതുജന ഓഫീസുകളും ആയി ബന്ധമില്ലാത്തവര്‍ ആയതിനാല്‍ പ്രോസിക്യൂഷന്‍ അനുമതിയുടെ ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.
അതേസമയം, അനുമതി അനിവാര്യം എന്ന നിലപാടിലായിരുന്നു ഹര്‍ജിക്കാര്‍. കേസിലെ വെള്ളാപ്പള്ളി നടേശനടക്കമുള്ള പ്രതികള്‍ ആരും തന്നെ പൊതുകാര്യാലയങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളുകളല്ല. അതുകൊണ്ടുതന്നെ പ്രോസിക്യൂഷന്‍ അനുമതി വേണ്ട എന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്. പ്രോസിക്യൂഷന്‍ ഇതുമായി ബന്ധപ്പെട്ട കേസുകളിലും കുറ്റപത്രം തയാറായിട്ടുണ്ടെങ്കിലും അനുമതിയുമായി ബന്ധപ്പെട്ട തര്‍ക്കമുള്ളതിനാല്‍ കോടതിയിൽ സമര്‍പ്പിക്കാന്‍ ആയിട്ടുണ്ടായിരുന്നില്ല. പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് വ്യക്തമായതോടെ കേസിലെ എട്ടോളം കുറ്റപത്രങ്ങള്‍ ഇനി കോടതിയിൽ സമർപ്പിക്കും.
Setback for Vellappally Natesan in the microfinance fraud case; High Court rules that permission to prosecute is not required.














