മാസപ്പടി കേസ്: സതീശനും പിണറായിയും ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകൾ കർത്തയുടെ ഡയറിയിലുണ്ടെന്ന് ഷോൺ ജോർജ്; രേഖകൾ പുറത്തുവിട്ടു

കൊച്ചി: സി.എം.ആർ.എൽ. മാസപ്പടി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്നിവരുൾപ്പെടെ കേരളത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലെ പ്രമുഖ നേതാക്കളുടെ പേരുകൾ അടങ്ങിയ ഡയറിയുടെ രേഖകൾ പുറത്തുവിട്ട് ബി.ജെ.പി. നേതാവ് ഷോൺ ജോർജ്. കേന്ദ്ര അന്വേഷണ ഏജൻസിയായ എസ്.എഫ്.ഐ.ഒ. കോടതിയിൽ സമർപ്പിച്ച അതീവ രഹസ്യ രേഖകളാണ് ഷോൺ ജോർജ് വാർത്താസമ്മേളനത്തിൽ പരസ്യപ്പെടുത്തിയത്.

സി.എം.ആർ.എൽ. മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അന്വേഷണ ഏജൻസികൾ പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന പേജുകളാണ് പുറത്തുവന്നിട്ടുള്ളത്. മുൻപ് വിവാദങ്ങളിൽ ഉയർന്നുകേട്ട ‘പി.വി.’ എന്ന ചുരുക്കപ്പേരല്ല, മറിച്ച് ‘പിണറായി’ എന്ന് തന്നെയാണ് ഡയറിയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.

പിണറായി വിജയനും വി.ഡി. സതീശനും പുറമെ മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി, വി.എസ്. അച്യുതാനന്ദൻ എന്നിവരുടെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ. മുരളീധരൻ, സി.കെ. ചന്ദ്രപ്പൻ, എളമരം കരീം, കോടിയേരി ബാലകൃഷ്ണൻ, ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ, എസ്. ശർമ്മ, പി. രാജീവ്, ഷിബു ബേബി ജോൺ, കെ.ബി. ഗണേഷ് കുമാർ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകളും ഈ പണമിടപാട് കണക്കുകളിൽ ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിലൂടെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും സംസ്ഥാന സർക്കാർ പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ വ്യക്തമായതായും ഷോൺ ജോർജ് പറഞ്ഞു. പരസ്പരം സംരക്ഷിക്കുന്ന മുന്നണിയായാണ് ഇരുവിഭാഗവും പ്രവർത്തിക്കുന്നതെന്നും, പുറത്തുവന്ന കണക്കുകൾ കേരള രാഷ്ട്രീയത്തിലെ പല രഹസ്യങ്ങൾക്കുമാണ് മറുപടി നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shon George claims the names of prominent figures, including Pinarayi and Satheesan, appear in Kartha’s diary

More Stories from this section

family-dental
witywide