
ന്യൂയോർക്ക്: സംഗീത അധ്യാപികയും, പിന്നണി ഗായികയും ആയ ശാന്ത മധു (77) അന്തരിച്ചു. 28ന് വൈകുന്നേരം ന്യൂയോർക്കിൽ വച്ചായിരുന്നു അന്ത്യം. ദീർഘകാലം ന്യൂയോർക്ക് റോക്ലാൻഡ് കൗണ്ടിയിൽ മ്യൂസിക് സ്കൂൾ നടത്തുകയും ധാരാളം കുട്ടികൾക്ക് സംഗീതം പകർന്നു കൊടുക്കുകയും ചെയ്ത ഒരു മാതൃകാ അധ്യാപികയായിരുന്നു.
ഭർത്താവ്: പ്രശസ്‌ത സംഗീത അധ്യാപകൻ മധു വെള്ളിപ്പാറ. മകൾ ഗീതിക. പിതാവ്: കെ.കെ. മാണി, മാതാവ്: മറിയാമ്മ മാണി. നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്. ന്യൂയോർക്കിൽ സംഗീത അധ്യാപികയായി വളരെനാളുകൾ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കലാഭവനിലും, ഡൽഹിയിലും കാഞ്ഞൂർ സെന്റ് ജോസഫ്സ് സ്കൂളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ന്യൂയോർക്കിൽ പിന്നീട് നടക്കും.
Singer Shantha Madhu passes away in New York












