കളമശ്ശേരിയിൽ സ്ട്രോങ് റൂം താക്കോൽ കാണാനില്ല; പൂട്ട് പൊളിച്ചു തുറക്കാൻ നീക്കം

കളമശ്ശേരി: കുസാറ്റ് ക്യാമ്പസിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ട്രോങ് റൂമിൻ്റെ താക്കോൽ കാണാതായത് പരിഭ്രാന്തി പരത്തി. വോട്ടെണ്ണൽ നടപടികൾ ആരംഭിക്കാനിരിക്കെയാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (EVM) സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിൻ്റെ താക്കോൽ നഷ്ടപ്പെട്ടതായി അധികൃതർ ശ്രദ്ധിച്ചത്. നിലവിൽ പൂട്ട് പൊളിച്ച് അകത്തുകയറി വോട്ടെണ്ണൽ ആരംഭിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സാന്നിധ്യത്തിലായിരിക്കും ഈ നടപടികൾ സ്വീകരിക്കുക.

കളമശ്ശേരി, വൈപ്പിൻ, കൊച്ചി, എറണാകുളം, തൃപ്പൂണിത്തുറ, തൃക്കാക്കര എന്നീ ആറ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളാണ് കുസാറ്റിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്നത്. തപാൽ വോട്ടുകൾ സൂക്ഷിച്ച മുറിയുടെ താക്കോൽ ലഭ്യമാണെങ്കിലും വോട്ടിങ് യന്ത്രങ്ങൾ ഇരിക്കുന്ന പ്രധാന റൂം തുറക്കാൻ കഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. താക്കോൽ നഷ്ടപ്പെട്ടത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വോട്ടെണ്ണൽ തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

Strong room key missing in Kalamassery; move to break the lock and open it

More Stories from this section

family-dental
witywide