ലൂസേഴ്സ് ഫൈനൽ തൂക്കി ലണ്ടൻ ഗ്ലാഡിയേറ്റേഴ്സ്; ഷിക്കാഗോ അന്താരാഷ്ട്ര വടംവലിയിൽ മൂന്നാം സ്ഥാനം; കാത്തിരിക്കുന്നത് റെക്കോർഡ് സമ്മാനത്തുക!

ഷിക്കാഗോ: പ്രവാസി മലയാളി കായിക ലോകം നെഞ്ചിടിപ്പോടെ ഉറ്റുനോക്കിയ ഷിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ 12-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ ലൂസേഴ്സ് ഫൈനൽ പോരാട്ടം തൂത്തുവാരി ലണ്ടൻ ഗ്ലാഡിയേറ്റേഴ്സ് കരുത്തറിയിച്ചു. അത്യന്തം വാശിയേറിയ മത്സരത്തിനൊടുവിൽ എതിരാളികളെ നിലംപരിശാക്കിക്കൊണ്ടാണ് ലണ്ടൻ ടീം ടൂർണമെന്റിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇതോടെ ലോകത്തിലെ തന്നെ വടംവലി മത്സരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകകളാണ് ചാമ്പ്യന്മാരെ കാത്തിരിക്കുന്നത്. മൂന്നാം സമ്മാനമായി 3,333 ഡോളറും ചാക്കോ ആൻഡ് മറിയം കിഴക്കേക്കുറ്റ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ( എലൈറ്റ് ഗെയിമിങ്, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ടോണി കിഴക്കേക്കുറ്റ് എന്നിവരാണ് സ്ഫോൺസർമാർ), ഈ ചുണക്കുട്ടന്മാരെ കാത്തിരിക്കുന്നു.

നാലാം സ്ഥാനം പടപൊരുതി നേടിയത് കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലാക്ക് ആണ്. നാലാം സമ്മാനമായി 1,111 ഡോളറും ചിക്കാഗോ മംഗല്യ ജ്വല്ലറി ട്രോഫിയും നൽകും. 5,6,7,8 സ്ഥാനങ്ങളിലുള്ളവർക്ക് 500 ഡോളർ സമ്മാനമായി നൽകും.

മത്സരത്തിലെ ഒന്നാം സമ്മാന ജേതാക്കൾക്ക് 11,111 ഡോളറും മാണി നെടിയകാലായിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി 5,555 ഡോളറും ജോയി മുണ്ടപ്ലാക്കിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, ഇതിനു പുറമെ 5 മുതൽ പത്തുവരെ സ്ഥാനക്കാർക്കായും ഓരോ പൊസിഷനിലെയും മികച്ച വലിക്കാർക്കും , മികച്ച കോച്ചിനും സമ്മാനങ്ങൾ നൽകപ്പെടും. ഇരുപത്തി അയ്യായിരത്തിലധികം അമേരിക്കൻ ഡോളറാണ് ഷിക്കാഗോ അന്താരാഷ്‌ട്ര വടംവലിയുടെ ഭാഗമായി സമ്മാനമായി നല്കപ്പെടുക.

London Gladiators place third in Chicago International Tug of War

More Stories from this section

family-dental
witywide