കൊച്ചി: നിയമസഭാ കയ്യാങ്കളിയിൽ വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് യുഡിഎഫ് എംഎൽഎമാർക്കെതിരെ നൽകിയ പരാതിയിൽ ഹൈക്കോടതി അവസാന കേസും റദ്ദാക്കി. എൽഡിഎഫ് വനിതാ എംഎൽഎമാർ മുൻ എംഎൽഎ എ.ടി.ജോർജിനെതിരെ നൽകിയ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ എംഎൽഎമാരെ യുഡിഎഫ് എംഎൽഎമാർ കൈയേറ്റം ചെയ്‌തുവെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ചുള്ള കേസുകൾ അവസാനിച്ചു.
എംഎൽഎമാരായിരുന്ന ഡൊമനിക് പ്രസന്റേഷൻ, എം.എ. വാഹിദ്, കെ. ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസുകൾ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതേ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തന്നെയായിരുന്നു എ.ടി.ജോർജിനെതിരായ കേസും. ഈ കേസാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
The Kerala High Court quashed the final remaining criminal case against former United Democratic Front (UDF) leaders regarding the alleged manhandling of women Left Democratic Front (LDF) legislators











