ആസൂത്രണ ബോർഡ് നിയമന കേസിൽ പിഎസ്‌സിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി; 58 ചോദ്യങ്ങൾ മാറ്റുന്നത് എങ്ങനെ

കൊച്ചി: കേരള ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ക്രമക്കേടിൽ പി.എസ്.സിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് പിഎസ്‌സി. ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. പ്രത്യക്ഷത്തിൽ അഴിമതി അല്ലേ. 58 ചോദ്യങ്ങൾ മാറ്റുന്നത് എങ്ങനെയാണെന്നും ഇതിനെയാണ് അഴിമതി എന്ന് പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി

ഹൈക്കോടതിയിൽ പിഎസ്‌സി നൽകിയ ഹർജിയിലായിരുന്നു ചോദ്യം. അന്വേഷണം തടയണമെന്ന പി.എസ്.സിയുടെ ആവശ്യം എങ്ങനെ അംഗീകരിക്കാനാകുമെന്നും
പബ്ലിക് സർവീസ് കമ്മീഷൻ ക്രമക്കേട് നടത്തിയെങ്കിൽ അന്വേഷണം നടത്തേണ്ടേ എന്ന് കോടതി ചോദിച്ചു. ചോദ്യം ചെയ്യൽ പ്രാഥമിക നടപടി മാത്രം. വിവരം ശേഖരിക്കാനാണ് വിളിക്കുന്നതെന്നും എന്തിനാണ് എതിർക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, വിഷയത്തിൽ 180 പരാതികൾ ലഭിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ചെയർമാൻ അടക്കമുള്ളവർ സഹരിക്കുന്നില്ല. സഹരിക്കുന്നില്ലെങ്കിൽ അടുത്ത നടപടിയിലേക്ക് കടക്കുമെന്നും നിർബന്ധിത നടപടിയിലേക്ക് കടന്നു കൂടെയെന്നും കോടതി ചോദിച്ചു. പിഎസ്‌സിയ്ക്ക് ധാർമിക ഉത്തരവാദിത്വം ഉണ്ടെന്നും സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് സർക്കാരിന് കടക്കാമെന്നും കോടതി വ്യക്തമാക്കി.

High Court sharply criticizes PSC; how can 58 questions be changed?

More Stories from this section

family-dental
witywide