തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സർക്കാരിൻ്റെ വകുപ്പുവിഭജനം പൂർത്തിയായി. മുഖ്യമന്ത്രി വി.ഡി. സതീശൻ വകുപ്പുകൾ സംബന്ധിച്ച അന്തിമ പട്ടിക ഇന്ന് രാവിലെ ഗവർണർക്ക് കൈമാറി. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
തുടക്കത്തിൽ പുറത്തുവന്ന സൂചനകളിൽ നിന്നും വലിയ അഴിച്ചുപണികളോടെയാണ് അവസാന നിമിഷം വകുപ്പുകൾ നിശ്ചയിച്ചിരിക്കുന്നത്. പൊതുഭരണം, ധനം, നിയമം, തുറമുഖം എന്നീ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ കൈകാര്യം ചെയ്യും. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾക്ക് പുറമെ കയർ വകുപ്പിൻ്റെ ചുമതലയും രമേശ് ചെന്നിത്തലയ്ക്കാണെന്നാണ് സൂചന.
കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന് റവന്യൂ വകുപ്പ് നൽകുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും അവസാന നിമിഷം ഉണ്ടായ അഴിച്ചുപണിയിൽ റവന്യൂ വകുപ്പ് എ.പി. അനിൽകുമാറിന് നൽകി. അനിൽകുമാറിന് നൽകാൻ നിശ്ചയിച്ചിരുന്ന വൈദ്യുതി വകുപ്പാണ് സണ്ണി ജോസഫിന് ഇപ്പോൾ അനുവദിച്ചിരിക്കുന്നതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരും.
The portfolio allocation of the Satheesan ministry has been completed.














