ലോകകപ്പ് ഫൈനലിൽ തീപാറും പോരാട്ടം; മത്സരം ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം, മെസ്സിയുടെ അർജന്റീനയും യമാലിന്റെ സ്‌പെയിനും നേർക്കുനേർ

ന്യൂജഴ്‌സി: ഫിഫ ലോകകപ്പ് 2026 ഫൈനൽ മത്സരം ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി. കിരീടം നിലനിർത്താൻ ഇറങ്ങുന്ന ലയണൽ മെസ്സിയുടെ അർജന്റീനയും യുവതാരങ്ങളുടെ ആവേശവുമായി എത്തുന്ന സ്‌പെയിനും തമ്മിലുള്ള കലാശപ്പോരാട്ടമാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്. നിരവധി കൗതുകങ്ങൾ നിറഞ്ഞ മത്സരമാണ് ഇത്. തന്റെ ആരാധകരായി വളർന്ന ഒരു തലമുറയിലെ സ്‌പാനിഷ് താരങ്ങൾക്കെതിരെയാണ് മെസ്സി ഇന്ന് ഇറങ്ങുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയം യുവസൂപ്പർതാരം ലമിൻ യമാലാണ്.

വർഷങ്ങൾക്കുമുമ്പ് ഒരു ചാരിറ്റി ഫോട്ടോഷൂട്ടിനിടെ കുഞ്ഞായിരുന്ന യമാലിനെ മെസ്സി കൈകളിലെടുത്ത ചിത്രം ഇന്നും ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നാണ്. ആ രണ്ടു പേരും ഇന്ന് ലോകകപ്പ് ഫൈനലിൽ എതിരാളികളായി നേർക്കുനേർ എത്തുന്നത് മത്സരത്തിന്റെ വലിയ ആകർഷണങ്ങളിലൊന്നാണ്. ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ആക്രമണനിരയും ഏറ്റവും ശക്തമായ പ്രതിരോധനിരയും തമ്മിലുള്ള പോരാട്ടം കൂടിയാണ് ഈ ഫൈനൽ.

എതിരാളികളെ വിറപ്പിച്ചാണ് അർജന്റീന ഫൈനലിലെത്തിയത്. മറുവശത്ത്, ടൂർണമെന്റിലുടനീളം വെറും ഒരു ഗോൾ മാത്രം വഴങ്ങി പ്രതിരോധത്തിലെ മികവിലാണ് സ്‌പെയിൻ കലാശപ്പോരിലേക്ക് മുന്നേറിയത്. വ്യത്യസ്ത ശൈലികൾ പിന്തുടരുന്ന രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടം ഫുട്ബോൾ ആരാധകർക്ക് ആവേശകരമായ കാഴ്ചയാകുമെന്നാണ് വിലയിരുത്തൽ.

കിരീടത്തിനപ്പുറം വ്യക്തിഗത നേട്ടവും മെസ്സിയെ കാത്തിരിപ്പുണ്ട്. എട്ട് ഗോളുകളുമായി ഗോൾഡൻ ബൂട്ട് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അർജന്റീന നായകൻ. 10 ഗോളുകളുമായി ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയാണ് പട്ടികയിൽ മുന്നിലുള്ളത്. എന്നാൽ വ്യക്തിഗത റെക്കോർഡുകളേക്കാൾ തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടത്തിലേക്കാണ് മുഴുവൻ ശ്രദ്ധ. അർജന്റീനയെ വീണ്ടും ലോകചാമ്പ്യന്മാരാക്കി തന്റെ ഐതിഹാസിക അന്താരാഷ്ട്ര കരിയറിലേക്ക് മറ്റൊരു സുവർണ അധ്യായം കൂടി ചേർക്കാനാണ് 39-കാരനായ സൂപ്പർതാരം ലക്ഷ്യമിടുന്നത്.

The stage is set for the FIFA World Cup final as Lionel Messi’s Argentina take on a fearless young Spain side in the last hurdle of their title defence.

More Stories from this section

family-dental
witywide