അലെക് നീൽ വാൻസ്; അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന് നാലാമതായി ഒരു ആൺകുഞ്ഞ് പിറന്നു

വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും ഭാര്യയും സെക്കൻഡ് ലേഡിയുമായ ഉഷ വാൻസിനും നാലാമത്തെ കുഞ്ഞ് പിറന്നു. അലെക് നീൽ വാൻസ് എന്നാണ് ആൺകുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഞായറാഴ്ച എക്‌സിലൂടെ (X) ഇക്കാര്യം അറിയിച്ച ജെ.ഡി. വാൻസ്, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അറിയിച്ചു.

“ഞങ്ങളുടെ ആൺകുഞ്ഞ് അലെക് നീൽ വാൻസ് ഇന്ന് രാവിലെ ജനിച്ചു. ഉഷയും കുഞ്ഞും സുഖമായിരിക്കുന്നു. ഞങ്ങളുടെ മറ്റ് മക്കൾക്ക് അവരുടെ കുഞ്ഞനുജനെ കാണാൻ വലിയ സന്തോഷമാണ്,” എന്ന് വാൻസ് എക്സിൽ കുറിച്ചു. പ്രസവത്തിന് നേതൃത്വം നൽകിയ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിലെയും വൈറ്റ് ഹൗസ് മെഡിക്കൽ യൂണിറ്റിലെയും ആരോഗ്യപ്രവർത്തകർക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.

ജെ.ഡി. വാൻസിനും ഉഷ വാൻസിനും ഇതിനുമുമ്പ് ഇവാൻ, വിവേക്, മിറബെൽ എന്നീ മൂന്ന് മക്കളുണ്ട്. 2026 ജനുവരിയിലാണ് നാലാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ദമ്പതികൾ അറിയിച്ചത്. “ഞങ്ങളുടെ കുടുംബം വളരുകയാണ്” എന്ന സന്ദേശത്തോടെയായിരുന്നു ആ പ്രഖ്യാപനം. യേൽ ലോ സ്കൂളിൽ പഠിക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുകയും 2014-ൽ വിവാഹിതരാകുകയും ചെയ്തത്.

കുടുംബജീവിതത്തെക്കുറിച്ചും മാതാപിതാക്കളാകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജെ.ഡി. വാൻസ് പലപ്പോഴും പൊതുവേദികളിൽ സംസാരിക്കാറുണ്ട്. കൂടുതൽ കുട്ടികൾ ജനിക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടിന്റെ പ്രധാന വക്താക്കളിൽ ഒരാളുമാണ് അദ്ദേഹം. കഴിഞ്ഞ വർഷം വാഷിങ്ടണിൽ നടന്ന ‘മാർച്ച് ഫോർ ലൈഫ്’ പരിപാടിയിൽ സംസാരിക്കവെ, അമേരിക്കയിൽ കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കണം. കൂടുതൽ സന്തുഷ്ടരായ കുട്ടികളെയും അവരെ സ്നേഹത്തോടെ വളർത്താൻ തയ്യാറായ മാതാപിതാക്കളെയും കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് വാൻസ് പറഞ്ഞിരുന്നു.

അതേസമയം, കഴിഞ്ഞ ജൂണിൽ നൽകിയ അഭിമുഖത്തിൽ ഉഷ വാൻസ്, ഭർത്താവിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കുറിച്ചും മനസ്സുതുറന്നിരുന്നു. ജെ.ഡി. വാൻസ് ഒരുദിവസം അമേരിക്കൻ പ്രസിഡന്റാകണമെന്ന് ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന്, എനിക്ക് രാഷ്ട്രീയ മോഹങ്ങളൊന്നുമില്ല. അദ്ദേഹം സന്തോഷവാനായിരിക്കണം. സമൂഹത്തിന് അർഥവത്തായ സംഭാവനകൾ നൽകണം. അത് ഏത് സ്ഥാനത്തായാലും ഞാൻ അദ്ദേഹത്തെ പിന്തുണയ്ക്കും എന്നായിരുന്നു ഉഷ വാൻസിന്റെ മറുപടി. പ്രസിഡന്റ് ട്രംപിനെ അടുത്തറിഞ്ഞപ്പോൾ ഏറ്റവും അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ നർമ്മബോധവും കുട്ടികളോടുള്ള സ്നേഹപൂർവമായ സമീപനവുമാണെന്നും ഉഷ വാൻസ് അഭിമുഖത്തിൽ ക.

Vice President JD Vance and second lady Usha Vance welcome 4th child

More Stories from this section

family-dental
witywide