സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിംഗ് ഇല്ല; വൈദ്യുതി മുടങ്ങുന്നത് അമിത ഉപയോഗം മൂലമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നിലവിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ് ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പലയിടങ്ങളിലും അനുഭവപ്പെടുന്ന വൈദ്യുതി തടസ്സം കെഎസ്ഇബിയുടെ നിയന്ത്രണമല്ലെന്നും, മറിച്ച് അമിതമായ ഓവർലോഡ് കാരണം ട്രാൻസ്ഫോർമറുകൾ ഡ്രിപ്പ് ആകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയായ 6195 മെഗാവാട്ട് പിന്നിട്ടു. കനത്ത ചൂടിനെത്തുടർന്ന് എസി, ഫാൻ, കൂളർ, ഇൻഡക്ഷൻ കുക്കർ എന്നിവയടക്കമുള്ളവയുടെ ഉപയോഗം വലിയതോതിൽ വർധിച്ചതാണ് ഇതിന് കാരണം.

പാചകവാതകത്തിൻ്റെ ലഭ്യതക്കുറവ് മൂലം ഭൂരിഭാഗം പേരും ഇൻഡക്ഷൻ കുക്കറുകളെ ആശ്രയിക്കുകയാണ്. ഇത് വൈദ്യുതി ലൈനുകളിൽ വലിയ സമ്മർദ്ദമുണ്ടാക്കുന്നു. വൈദ്യുതി ഉപയോഗത്തിൽ ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണം. വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്ത് അമിത ഉപയോഗം കുറയ്ക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഉയർന്ന വില കൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്. എങ്കിലും നിലവിൽ ചാർജ് വർധിപ്പിക്കാതെ മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. റെഗുലേറ്ററി കമ്മീഷൻ്റെ ഹിയറിംഗ് നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഗ്രാമ നഗര ഭേദമില്ലാതെ വൈദ്യുതി തടസ്സം നേരിടുന്നു എന്ന പരാതികൾക്കിടയിലാണ് മന്ത്രിയുടെ ഈ വിശദീകരണം.

There is no undeclared load shedding in the state; Minister says power outages are due to excessive consumption

More Stories from this section

family-dental
witywide