സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയ്ക്ക് ഇടയാക്കിയ ഒരു കാരണം ദീർഘകാല കരാർ റദ്ദാക്കപ്പെട്ടതാണെന്ന് മന്ത്രി സണ്ണി ജോസഫ്. പകല്‍ സമയത്ത് വൈദ്യുതി ധാരാളം ലഭിക്കുന്നുണ്ട്. രാത്രിയിലാണ് ആവശ്യമായി വരുന്നത്. പകല്‍ ഒരു പൈസയ്ക്ക് വാങ്ങുന്ന വൈദ്യുതി രാത്രിയില്‍ പത്ത് രൂപയ്ക്ക് വാങ്ങേണ്ടിവരുന്നതെന്നും വലിയ വേനല്‍ കാലത്ത് വായ്പ വാങ്ങിയ വൈദ്യുതി തിരികെ കൊടുത്ത് തീര്‍ത്തോണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പകലും രാത്രിയും വൈദ്യുതി വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നു. സര്‍ക്കാരിന് വലിയ ബാധ്യതയാണിത്. പിണറായി സര്‍ക്കാരിന്റെ കാലമായ ഏപ്രില്‍ മാസത്തില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. സമരം ചെയ്യുന്നവര്‍ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്നും കരാർ പാലിക്കാനോ നടപ്പാക്കാനോ പിണറായി സർക്കാർ തയാറായിരുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ലോകകപ്പ് കാണാനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നുണ്ടെന്നും ആവശ്യമുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിണറായി സര്‍ക്കാരിന്റെ കാലമായ ഏപ്രില്‍ മാസത്തില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. കെഎസ്‌യു- മുഖ്യമന്ത്രിപ്പോരിലും സണ്ണി ജോസഫ് പ്രതികരിച്ചു. യോജിച്ച് പോകാനുള്ള നടപടികള്‍ സ്വീകരിക്കും. വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കകത്ത് ഒതുക്കി നിര്‍ത്തണം. പരസ്യ വിമര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കില്ല. പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയണമെന്നും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Minister Sunny Joseph states that the power crisis is a major burden on the government; protests should be directed against the Pinarayi government, which cancelled the long-term agreement.













