ലോഡ് ഷെഡിംഗില്ല, ഇത് ‘ഡ്രിപ്പ്’ ആകുന്നത് മാത്രം; വൈദ്യുതി പ്രതിസന്ധിയിൽ വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി ആവർത്തിച്ചു. ചൂട് വർധിച്ചതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. ഉപഭോഗം കൂടുമ്പോൾ ട്രാൻസ്ഫോർമറുകൾ ഓവർലോഡ് ആയി ‘ഡ്രിപ്പ്’ ആകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഇത് ലോഡ് ഷെഡിംഗല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വൈദ്യുതി ഉൽപാദനം വർധിപ്പിച്ചിട്ടുണ്ടെങ്കിലും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ റെഗുലേറ്ററി കമ്മീഷൻ വരുത്തിയ കാലതാമസം പ്രതിസന്ധിക്ക് കാരണമായെന്ന് മന്ത്രി കുറ്റപ്പെടുത്തി. കമ്മീഷൻ നടപടികൾ വൈകിയപ്പോൾ ബോർഡ് നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മന്ത്രിയുടെ വിശദീകരണം നിലനിൽക്കുമ്പോഴും സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം കടുക്കുകയാണ്.

വൈകുന്നേരം 6 മുതൽ രാത്രി 12 വരെയുള്ള സമയങ്ങളിൽ പലയിടത്തും അരമണിക്കൂർ വരെ വൈദ്യുതി തടസ്സപ്പെടുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന അളവിൽ ഡാമുകളിൽ വെള്ളമെത്തിയിട്ടും സംസ്ഥാനം വൈദ്യുതി പ്രതിസന്ധി നേരിടുന്നത് കെ.എസ്.ഇ.ബിയുടെ ആസൂത്രണമില്ലായ്മ കാരണമാണെന്ന വിമർശനം ശക്തമാണ്. കഠിനമായ ചൂടിനിടയിൽ പ്രഖ്യാപിതമല്ലാത്ത ഈ വൈദ്യുതി നിയന്ത്രണം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

There is no load shedding, it is just a ‘drip’; Minister explains the power crisis

More Stories from this section

family-dental
witywide