ഇത്തവണ പ്രതിപക്ഷ നേതാവായി പിണറായി വിജയൻ എത്തുന്നു

ഇത്തവണ നിയമസഭയിൽ പ്രതിപക്ഷ നേതാവായി പിണറായി വിജയൻ എത്തുന്നു. വി ഡി സതീശൻ മന്ത്രിസഭയെ നിയമസഭയിൽ നേരിടാൻ സിപിഐഎം പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം എൽഡിഎഫിന് തിരഞ്ഞെടുപ്പിലേറ്റ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നത്.

പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നായിരുന്നു കേരളത്തിൽ നിന്നുള്ള പി ബി അംഗങ്ങൾ കൂടിയാലോചിച്ച് നിർദ്ദേശം നൽകിയത്. പ്രതിപക്ഷത്തെ മുതിര്‍ന്നനേതാവ് തന്നെ ഭരിക്കണമെന്നും പത്ത് വര്‍ഷം ഭരണ പരിജ്ഞാനമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്നുള്ള ചോദ്യങ്ങളാണ് മുതിര്‍ന്ന നേതാക്കള്‍ അടക്കം ചോദ്യം ഉയര്‍ത്തി.

യോഗത്തിൽ പിണറായി വിജയൻ നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കുന്നത് രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നും അത് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും നേതാക്കൾ വിലയിരുത്തി. അതേസമയം, കോൺഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുന്നത് നീണ്ടുപോയത്.

This time Pinarayi Vijayan will be the leader of the opposition.

More Stories from this section

family-dental
witywide