കുറിപ്പടി മരുന്നുകളുടെ വില കുറയ്ക്കാൻ ട്രംപ് ഭരണകൂടം; ജോൺസൺ ആൻഡ് ജോൺസണുമായി കരാർ

വാഷിംഗ്ടൺ: അമേരിക്കയിൽ കുറിപ്പടി മരുന്നുകളുടെ വില ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസണുമായി ട്രംപ് ഭരണകൂടം കരാറിലെത്തി. കമ്പനിയുടെ ഏറ്റവും ഡിമാൻഡുള്ള നാല് മരുന്നുകൾ സർക്കാരിന്റെ ‘TrumpRx’ എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി കുറഞ്ഞ നിരക്കിൽ ഇനി മുതൽ ലഭ്യമാകും.

ടൈപ്പ് 2 പ്രമേഹത്തിനുള്ള മരുന്നുകളായ ഇൻവോക്കാന, ഇൻവോകാമെറ്റ്, ഇൻവോകാമെറ്റ് എക്‌സ്‌ആർ എന്നിവയും രക്തം കട്ടപിടിക്കുന്നത് തടയാൻ ഉപയോഗിക്കുന്ന സാരെൽറ്റോ എന്ന മരുന്നുമാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മരുന്ന് വില നിയന്ത്രിക്കുന്നതിനായി ട്രംപ് ഭരണകൂടം കൊണ്ടുവന്ന പ്രത്യേക നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. TrumpRx പ്ലാറ്റ്‌ഫോമിൽ മരുന്നുകൾ ലഭ്യമാക്കുന്നതിന് പകരമായി ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് മരുന്നുകളുടെ ഇറക്കുമതി തീരുവയിൽ ഇളവുകൾ നൽകും.

ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും നേരിട്ട് പണം നൽകി മരുന്ന് വാങ്ങുന്നവർക്കും ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ ഫൈസർ, എലി ലില്ലി, ആസ്ട്രാസെനെക്ക തുടങ്ങിയ പ്രമുഖ കമ്പനികളും ട്രംപ് ഭരണകൂടവുമായി സമാനമായ കരാറുകളിൽ ഒപ്പിട്ടിരുന്നു. രാജ്യത്തെ ഔഷധ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുന്ന ഈ പദ്ധതി രോഗികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Trump administration signs deal with Johnson & Johnson to reduce prescription drug prices

More Stories from this section

family-dental
witywide