എകെജി സെന്ററിലെ ഭൂമി നാളെ റവന്യൂ വകുപ്പ് അളന്നു തിട്ടപ്പെടുത്തും: ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി; സിപിഎമ്മിനും സർവകലാശാലയ്ക്കും തഹസിൽദാരുടെ നോട്ടീസ്

ഹൈക്കോടതി ഉത്തരവിന് പിന്നാലെ തിരുവനന്തപുരത്തെ എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി നാളെ രാവിലെ 10 മണിക്ക് റവന്യൂ വകുപ്പ് അളന്ന് പരിശോധിക്കും. എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനായി അനുവദിച്ച ഭൂമിയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മിച്ചുവെന്നും, അനുവദിച്ചതിലും കൂടുതൽ ഭൂമി കൈയേറിയെന്നുമുള്ള പരാതിയിലാണ് റവന്യൂ വകുപ്പിന്റെ ഈ നടപടി. ഭൂമി അളക്കുന്ന സമയത്ത് പ്രതിനിധികളെ അയക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം തഹസിൽദാർ സി.പി.എം സംസ്ഥാന സെക്രട്ടറിക്കും കേരള സർവകലാശാല രജിസ്ട്രാർക്കും ഔദ്യോഗികമായി നോട്ടീസ് അയച്ചിട്ടുണ്ട്.

1977-ൽ എ.കെ. ആന്റണി സർക്കാരാണ് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി വിട്ടുനൽകിയത്. എന്നാൽ ഈ ഭൂമിയുടെ വിനിയോഗവുമായി ബന്ധപ്പെട്ട് പിന്നീട് വലിയ രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുത്തു. സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാർ നൽകിയ ഹർജിയെ തുടർന്നാണ് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടതും ഇപ്പോൾ റവന്യൂ വകുപ്പ് നടപടികളിലേക്ക് കടന്നതും. ഭൂമി അളക്കാൻ സർവകലാശാല സിൻഡിക്കേറ്റും അടുത്തിടെ തീരുമാനമെടുത്തിരുന്നു.

മുൻപും ഈ ഭൂമിയെച്ചൊല്ലി വലിയ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. 1992-ൽ ചെറിയാൻ ഫിലിപ്പിന്റെ പരാതിയെ തുടർന്ന് അന്നത്തെ വി.സി ജെ.വി. വിളനിലം ഭൂമി അളക്കാൻ ശ്രമിച്ചിരുന്നെങ്കിലും കടുത്ത സമരങ്ങളെ തുടർന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. 1987-ലെ നായനാർ സർക്കാരിന്റെ കാലത്ത് കെ. കരുണാകരനും ഉമ്മൻ ചാണ്ടിയും ഈ വിഷയം നിയമസഭയിൽ ഉയർത്തിയെങ്കിലും ഭൂമി അനുവദിച്ച ഉത്തരവ് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഭൂമി വിവാദം ഭാവിയിൽ നിയമനടപടികൾക്ക് വഴിതുറക്കുമെന്ന് കണ്ടാണ് സി.പി.എം പാർട്ടി ഓഫീസിനായി തൊട്ടടുത്ത് പുതിയ കെട്ടിടം നിർമ്മിച്ചതെന്ന വാദവും ശക്തമാണ്.

AKG Centre Land Measurement Tomorrow Following High Court Order: Revenue Dept Issues Notice to CPM and Kerala Varsity

Also Read

More Stories from this section

family-dental
witywide