6 പതിറ്റാണ്ടോളം നീണ്ട ബന്ധം അവസാനിപ്പിച്ച് യുഎഇ, ഒപെക്കിൽ നിന്ന് പിന്മാറി

എണ്ണ ഉത്പാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മകളായ ഒപെക് (OPEC), ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറുന്നു. 1967 മുതൽ ഈ സംഘടനയിൽ അംഗമായ യുഎഇ, നീണ്ട 59 വർഷത്തെ ബന്ധമാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്. മെയ് ഒന്ന് മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. എണ്ണ വിപണിയിലെ മാറുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി എടുത്ത സ്വതന്ത്രമായ തീരുമാനമാണിതെന്ന് യുഎഇ വ്യക്തമാക്കി.

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നിക്ഷേപകരോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനുമാണ് ഇത്തരമൊരു നടപടിയെന്ന് യുഎഇ വിശദീകരിച്ചു. എണ്ണ ഉത്പാദന അളവിൽ സംഘടന നിശ്ചയിക്കുന്ന നിയന്ത്രണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് തടസ്സമാകുന്നു എന്ന വിലയിരുത്തലിലാണ് ഈ നീക്കം. കൂടുതൽ സ്വാതന്ത്ര്യത്തോടെ ഉത്പാദനം നടത്താനും ആഗോള വിപണിയിലെ തങ്ങളുടെ പങ്ക് വർദ്ധിപ്പിക്കാനും യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നു.

അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിക്കുന്നത് ആഗോള എണ്ണ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും. സൗദി അറേബ്യ കഴിഞ്ഞാൽ ഒപെക്കിലെ ഏറ്റവും കരുത്തരായ രാജ്യങ്ങളിലൊന്നായിരുന്നു യുഎഇ. വിപണി ആവശ്യങ്ങൾക്കും സ്വന്തം വികസന പദ്ധതികൾക്കും മുൻഗണന നൽകുന്നതിന്റെ ഭാഗമായുള്ള യുഎഇയുടെ ഈ നിർണ്ണായക തീരുമാനം മറ്റ് അംഗരാജ്യങ്ങൾക്കിടയിലും ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

UAE to exit OPEC after 59 years; decision effective from May 1

More Stories from this section

family-dental
witywide