യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം; സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയ്യാറാക്കാൻ നാലംഗ സമിതി

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കാലത്ത് തന്നെയുള്ള പ്രഖ്യാപനമായ സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയെ പറ്റി ധവളപത്രമിറക്കുമെന്നത് നടപ്പാകുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതിയെ നിയോഗിക്കും. നാലംഗ സമിതിയിൽ മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷനാകും. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലാണ് കണ്‍വീനര്‍. സിഡിഎസ് ഡയറക്ടര്‍ ഡി.വീരമണി, മുന്‍ സിഡിഎസ് ഡയറക്ടര്‍ ഡി.നാരായണ എന്നിവര്‍ സമിതി അംഗങ്ങളാകും.

അധികാരത്തില്‍ വന്നശേഷം ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്നലെയും അതേപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നു. സര്‍ക്കാരിന്റെ ധനസ്ഥിതി അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു. ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം കാര്യവും ഇതില്‍ വന്നിട്ടുണ്ടെന്നാണ് വിവരം. ഈ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.

എത്രയും വേഗം നാലംഗ സമിതി ദൗത്യം പൂര്‍ത്തീകരിക്കണമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം. കിഫ്ബി മേധാവിയും ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന മിനി ആന്റണിയും ഉന്നത ഉദ്യോഗസ്ഥരുമാണ് മുഖ്യമന്ത്രിയെ കണ്ടത്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമഗ്ര അവലോകനം മുഖ്യമന്ത്രി നടത്തും.

UDF election announcement; Four-member committee to prepare white paper on government’s financial situation

More Stories from this section

family-dental
witywide