യുഡിഎഫ് സർക്കാർ സംഘപരിവാർ വിധേയത്വത്തിൽ, രൂക്ഷവിമർശനവുമായി എം. സ്വരാജ്; പി.എം. ശ്രീ പദ്ധതിയിൽ ഇടത് നിലപാട് വ്യക്തമെന്ന് പ്രതികരണം

യുഡിഎഫ് സർക്കാരിന്റെ നിലപാടുകൾ സംഘപരിവാർ അജണ്ടകളെ സാധൂകരിക്കുന്നതാണെന്ന് സിപിഎം നേതാവ് എം. സ്വരാജ് വിമർശിച്ചു. വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും ലോക്ഭവനെ അതൃപ്തി അറിയിക്കാൻ പോലും യുഡിഎഫ് സർക്കാർ തയ്യാറായില്ലെന്നും, സംഘപരിവാർ ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥനെ കണ്ടെത്തി മുഖ്യമന്ത്രി സെക്രട്ടറിയായി നിയമിച്ചത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. എംജി സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിലും സിൻഡിക്കേറ്റിനെ ആർഎസ്എസ് ശാഖയാക്കി മാറ്റിയപ്പോഴും മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും മൗനം പാലിച്ചത് വലിയ വീഴ്ചയാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ കേരള വിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടത്തിൽ നിന്നും സർക്കാർ പിൻമാറിയെന്നും അദ്ദേഹം പറഞ്ഞു.

പി.എം. ശ്രീ പദ്ധതിയുടെ പേരിൽ യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന നിലപാടുകളെയും സ്വരാജ് രൂക്ഷമായി പരിഹസിച്ചു. അധികാരത്തിൽ വന്നാൽ പി.എം. ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ച ലീഗ് നേതാക്കൾ ഇപ്പോൾ മന്ത്രിസഭയിലുണ്ട്. എന്നാൽ ഇപ്പോൾ പദ്ധതി നടപ്പാക്കാനായി യുഡിഎഫ് സർക്കാർ ഉപസമിതിയെ വെച്ചിരിക്കുകയാണ്. നേരത്തെ എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പാക്കാതിരിക്കാനാണ് ഉപസമിതിയെ വെച്ചത്. പി.എം. ശ്രീ പദ്ധതിയിൽ നിന്നും നയാപൈസ പോലും സർക്കാർ കൈപ്പറ്റിയിട്ടില്ലെന്നും, പദ്ധതി നടപ്പാക്കാൻ എൽഡിഎഫ് സർക്കാർ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാങ്ങിയത് സമഗ്ര ശിക്ഷാ കേരളം (SSK) ഫണ്ട് മാത്രമാണെന്നും എം. സ്വരാജ് വിശദീകരിച്ചു.

UDF Govts Pro-Sangh Parivar Stance is Evident; PM SHRI Scheme Move Draws Flak from M Swaraj

More Stories from this section

family-dental
witywide