യുഎസ് പ്രതിരോധ സെക്രട്ടറിയുമായി കൊമ്പുകോർത്തു; ആർമി ചീഫ് ഡാൻ ഡ്രിസ്കോൾ പദവി ഒഴിഞ്ഞു, പെൻ്റഗണിൽ ആഭ്യന്തരകലഹം?

വാഷിംഗ്ടൺ: പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ രാജിവെച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രാജി സ്വീകരിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഡ്രിസ്കോളിൻ്റെ സേവനങ്ങളെ പ്രശംസിച്ച വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി, ട്രംപ് ഭരണകൂടത്തിൻ്റെ സൈനിക അജണ്ടകൾ നടപ്പിലാക്കുന്നതിൽ അദ്ദേഹം മികച്ച പങ്കുവഹിച്ചതായി വാർത്താക്കുറിപ്പിൽ അറിയിച്ചു.

2025-ൽ ചുമതലയേറ്റതുമുതൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഡ്രിസ്കോളും തമ്മിൽ കടുത്ത ഭിന്നത നിലനിന്നിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനറൽ പദവിയിലേക്ക് ഉയർത്തപ്പെടേണ്ട നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ ഹെഗ്‌സെത് തരംതാഴ്ത്തുകയോ പുറത്താക്കുകയോ ചെയ്തതാണ് ഡ്രിസ്കോളിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാൻഡി ജോർജിനെ ഹെഗ്‌സെത് യാതൊരു വിശദീകരണവുമില്ലാതെ പുറത്താക്കിയിരുന്നു. തന്നോട് കൂടിയാലോചിക്കാതെയായിരുന്നു ഈ നടപടിയെന്നും, ജോർജിനെ മാറ്റിയതിൻ്റെ കാരണം തനിക്കറിയില്ലെന്നും ഡ്രിസ്കോൾ കോൺഗ്രസ് സമിതിക്ക് മുന്നിൽ തുറന്നുപറഞ്ഞിരുന്നു.

ഒരു സർവീസ് സെക്രട്ടറി എന്ന നിലയിലുള്ള സൈനിക ചുമതലകൾക്കപ്പുറം വൈറ്റ് ഹൗസിലും നയതന്ത്രരംഗത്തും വലിയ സ്വാധീനമുള്ള വ്യക്തിയായിരുന്നു ഡാൻ ഡ്രിസ്കോൾ. റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള സുപ്രധാന നയതന്ത്ര ദൗത്യത്തിൻ്റെ തലവനായി കഴിഞ്ഞ വർഷം ട്രംപ് നിയോഗിച്ചത് ഡ്രിസ്കോളിനെയായിരുന്നു. യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസുമായുള്ള അടുത്ത സൗഹൃദവും അദ്ദേഹത്തിന് ഭരണകൂടത്തിൽ പ്രത്യേക പരിഗണന നേടിക്കൊടുത്തു. യേൽ ലോ സ്കൂളിലെ പഠനകാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. അതിനുമുമ്പ് യുഎസ് സൈന്യത്തിൻ്റെ പത്താം മൗണ്ടൻ ഡിവിഷനിൽ കാവൽറി ഓഫീസറായും ഡ്രിസ്കോൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

US Army Chief Dan Driscoll resigns after clash with Defense Secretary

More Stories from this section

family-dental
witywide