‘അവസാനമില്ലാതെ തുടരുന്ന യുദ്ധങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണം’; പുടിനോട് മോദി, ‘വാഹന നയതന്ത്രം’ തുടർന്ന് പ്രാധാനമന്ത്രി

അവസാനമില്ലാതെ തുടരുന്ന യുദ്ധങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്ത് നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് ചർച്ചകളിലൂടെയും നയതന്ത്ര മാർഗ്ഗങ്ങളിലൂടെയും പരിഹാരം കാണണം. കിർഗിസ്ഥാനിൽ വെച്ച് വ്ലാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നരേന്ദ്ര മോദി ഈ നിലപാട് വ്യക്തമാക്കിയത്. മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് സമാധാനം അനിവാര്യമാണെന്ന് മോദി ഓർമ്മിപ്പിച്ചു. യുക്രൈൻ യുദ്ധത്തിന്റെ കൂടി പശ്ചാത്തലത്തിൽ ആണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ഒരേ കാറിൽ സഞ്ചരിച്ചുള്ള നയതന്ത്രവും ഇന്ത്യൻ പ്രധാനമന്ത്രി തുടരുന്ന കാഴ്ചയാണ് ഇന്നും കണ്ടത്.

മഹാത്മാഗാന്ധിയുടെയും ബുദ്ധന്റെയും മണ്ണായ ഇന്ത്യയ്ക്ക് ലോകത്തിന് മുന്നിൽ എന്നും സമാധാനത്തിന്റെ സന്ദേശം മാത്രമാണ് നൽകാനുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംഘർഷങ്ങൾ അവസാനിപ്പിച്ച് ശാശ്വത സമാധാനം കൈവരിക്കാനായുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും വർത്തമാനകാല വിഷയങ്ങൾ ഇരുനേതാക്കളുടെയും ചർച്ചയിൽ പ്രധാന വിഷയമായി.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീർഘകാല സഹകരണവും സൗഹൃദവും കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം തുടരും. ഉടൻ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് വ്ലാഡിമിർ പുടിനെ സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

Endless Wars Must Stop: PM Narendra Modi Urges Russian President Vladimir Putin to Opt for Dialogue

More Stories from this section

family-dental
witywide