ട്രംപിൻ്റെ ഉപരോധം; ഇറാൻ തുറമുഖങ്ങൾക്കെതിരായ ഉപരോധം കടുപ്പിച്ചു, കപ്പൽ തിരിച്ചുവിടുന്ന ദൃശ്യങ്ങൾ പുറത്ത്

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഇറാൻ തുറമുഖങ്ങളെ ലക്ഷ്യമാക്കി ഏർപ്പെടുത്തിയ സമുദ്ര ഉപരോധത്തിൻ്റെ ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഉപരോധം ലംഘിക്കാൻ ശ്രമിച്ച ‘മോട്ടോർ വെസൽ മോളി’ (Motor Vessel Molly) എന്ന ചരക്കുകപ്പലിനെ യുഎസ് നാവികസേനയുടെ യുഎസ്എസ് മൈക്കൽ മർഫി (USS Michael Murphy – Warship 112) എന്ന യുദ്ധക്കപ്പൽ തടഞ്ഞ് മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടുന്നതാണ് പുറത്ത് വിട്ട ദൃശ്യങ്ങളിലുള്ളത്.

കപ്പലിലെ ജീവനക്കാരെ ബന്ധപ്പെട്ട നാവികർ, ഉപരോധത്തിൻ്റെ കാര്യം അറിയിക്കുകയും മറ്റൊരു തുറമുഖത്തേക്ക് പോകാനായി ആവശ്യപ്പെടുകയും ചെയ്‌തു. അടുത്തുള്ള ഒരു തുറമുഖത്തേക്ക് കപ്പലിനെ അനുഗമിക്കുമെന്ന് അറിയിക്കുകയും തങ്ങളുമായി സഹകരിച്ചതിന് നന്ദി പറയുകയും ചെയ്തു. കഴിഞ്ഞയാഴ്ച‌ പാകിസ്‌താനിൽവെച്ച് ഇറാനുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘ഹോർമുസ് പ്ലാനിന്റെ’ ഭാഗമായാണ് ഈ നടപടി.

അതേസമയം, ഇറാന്റെ തുറമുഖങ്ങളെയും തീരപ്രദേശങ്ങളെയും ലക്ഷ്യമിട്ടുള്ള ഉപരോധത്തിൽ പതിനായിരത്തിലധികം സൈനികരും പന്ത്രണ്ടിലധികം യുദ്ധക്കപ്പലുകളും നൂറിലധികം വിമാനങ്ങളും പങ്കുചേരുന്നുണ്ടെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള കപ്പലുകൾ നിലവിൽ അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെന്നുണ്ടെങ്കിൽ എത്ര കാലം വേണമെങ്കിലും ഉപരോധം തുടരാൻ തങ്ങൾ സജ്ജമാണെന്ന് യുഎസ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, ട്രംപിൻ്റെ ഈ നടപടി മേഖലയിലെ സമാധാന ചർച്ചകളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

US Central Command has released footage of US President Donald Trump’s naval blockade targeting Iranian ports.

More Stories from this section

family-dental
witywide