പലസ്തീൻ ആക്ഷനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യുഎസ് നടപടിയെ അപലപിച്ച് കേജ് ഇന്റർനാഷണൽ, അടിച്ചമർത്തലിന്റെ ഭാഗമെന്ന് വിമർശനം

ലണ്ടൻ: പലസ്തീൻ അനുകൂല പ്രതിഷേധ സംഘടനയായ ‘പലസ്തീൻ ആക്ഷനെ’ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ അമേരിക്കൻ നടപടിയെ കടുപ്പത്തിൽ അപലപിച്ച് മനുഷ്യാവകാശ പ്രസ്ഥാനമായ കേജ് ഇന്റർനാഷണൽ. ഗാസയിലെ ഇസ്രായേലിന്റെ വംശഹത്യയ്ക്കെതിരെ നിയമപരമായി പ്രതിഷേധിക്കുന്നവരെ വേട്ടയാടാൻ വാഷിംഗ്ടൺ ‘ഭീകരവിരുദ്ധ ഭാഷയെ’ ഒരു മറയായി ഉപയോഗിക്കുകയാണെന്ന് സംഘടന ആരോപിച്ചു.

“അറ്റ്‌ലാന്റിക്കിന്റെ ഇരുവശത്തുമുള്ള രാജ്യങ്ങൾ ഇപ്പോൾ പലസ്തീൻ ആക്ഷനെ ഭീകര പ്രസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുകയാണ് — ആദ്യം 2025-ൽ ബ്രിട്ടനും, ഇപ്പോൾ വാഷിംഗ്ടണും. ഒരു വംശഹത്യയ്ക്കായി നൽകുന്ന ആയുധ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുന്നത് ഭീകരവാദത്തിന്റെ പരിധിയിൽ വരുത്തുകയെന്ന സമാന ചിന്താഗതിയാണ് ഇരുരാജ്യങ്ങളെയും നയിക്കുന്നത്,” കേജ് ഇന്റർനാഷണൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ നടപടിയിലൂടെ പലസ്തീനികൾക്കോ അവർക്ക് പിന്തുണ നൽകുന്നവർക്കോ പ്രതികരിക്കാനുള്ള നിയമപരമായ എല്ലാ വഴികളും അടയ്ക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

പലസ്തീൻ ഐക്യദാർഢ്യ പ്രസ്ഥാനങ്ങൾക്ക് നേരെ ആഗോളതലത്തിൽ നടക്കുന്ന ശക്തമായ അടിച്ചമർത്തലിന്റെ ഭാഗമാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും ഈ ഉപരോധങ്ങളെന്ന് കേജ് അഡ്വക്കസി വിഭാഗം മേധാവി അനസ് മുസ്തഫ പറഞ്ഞു. തങ്ങൾ കൂട്ടാളികളായിരിക്കുന്ന ഒരു വംശഹത്യ രാജ്യത്തെ സംരക്ഷിക്കുന്നതിനായി നൂറ്റാണ്ടുകളിലൂടെ പോരാടി നേടിയെടുത്ത മനുഷ്യാവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയുമാണ് യുകെയും യു.എസും ചേർന്ന് ഇല്ലാതാക്കുന്നതെന്നും അനസ് മുസ്തഫ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide