ഇറാനെതിരായ നാവിക ഉപരോധം കൂടുതൽ ശക്തമായി തുടരുന്നു, ഒരു ചർച്ചയ്ക്കുമില്ലെന്ന് വൈറ്റ് ഹൗസ്, സാമ്പത്തിക സ്രോതസ്സുകളെ തകർക്കുമെന്ന് ഭീഷണി

വാഷിംഗ്ടൺ: ഇറാന് മേലുള്ള അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെയും കർശനമായും തുടരുകയാണെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി വ്യക്തമാക്കി. ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന സാമ്പത്തിക പ്രതിരോധ നീക്കത്തിലൂടെ ഇറാൻ ഭരണകൂടത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെ പൂർണ്ണമായും തകർക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും അൽ ജസീറയ്ക്ക് നൽകിയ പ്രസ്താവനയിൽ കെല്ലി പറഞ്ഞു.

ഹോർമുസ് നീരിടുക്കിലെ കണ്ണികൾ പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ടെന്നും കടൽപ്പാത പൂർണ്ണ സുരക്ഷിതമാണെന്നുമുള്ള യു.എസ് അവകാശവാദം അവർ ആവർത്തിച്ചു. അതേസമയം നിലവിൽ ഇറാനുമായി യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്നും വരും ദിവസങ്ങളിൽ ചർച്ചകൾക്കൊന്നും സാധ്യതയില്ലെന്നും കെല്ലി വ്യക്തമാക്കി. “ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി നിലവിൽ യാതൊരുവിധ സംഭാഷണങ്ങളോ ചർച്ചകളോ നടക്കുന്നില്ല, അതിനായി യാതൊരു കൂടിക്കാഴ്ചകളും നിശ്ചയിച്ചിട്ടുമില്ല,” അവർ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide