സമാധാനം പുലരുമോ? വീണ്ടും ഇറാൻ – അമേരിക്ക ചർച്ചകൾക്ക് സാധ്യത തെളിയുന്നു; ഖത്തർ പ്രധാനമന്ത്രിയുടെ സന്ദർശനം വഴിത്തിരിവാകുന്നു

അമേരിക്കയും ഇറാനും തമ്മിൽ നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നതിന് വഴിയൊരുങ്ങുന്നു. അമേരിക്കയുമായി ചർച്ചകൾ നടത്തുന്ന കാര്യം അസാധ്യമല്ലെന്ന് വ്യക്തമാക്കിയ ഇറാൻ, അതേസമയം തങ്ങൾക്കുനേരെയുള്ള സമ്മർദ്ദ തന്ത്രങ്ങൾ ഫലിക്കില്ലെന്നും തുറന്നടിച്ചു. മേഖലയിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ ഖത്തർ പ്രധാനമന്ത്രി നടത്തിയ ഇറാൻ സന്ദർശനം വലിയ വഴിത്തിരിവായി മാറും പ്രതീക്ഷിക്കപ്പെടുന്നത്.

പരസ്പര ബഹുമാനവും ഇറാന്റെ അവകാശങ്ങളെ അംഗീകരിക്കുകയുമാണ് വേണ്ടതെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി പറഞ്ഞു. മുൻപ് ഒപ്പിട്ട സമാധാന ധാരണകളുമായി മുന്നോട്ടുപോകാനാണ് തങ്ങൾക്ക് താല്പര്യമെന്ന് ഇറാൻ പ്രസിഡന്റും വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ അടഞ്ഞിട്ടില്ലെന്ന ഇറാന്റെ പ്രഖ്യാപനം അന്താരാഷ്ട്രതലത്തിൽ പുതിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.

അതിനിടെ, ഹോർമൂസ് കടലിടുക്കിൽ മൈനുകൾ നീക്കം ചെയ്ത് അന്താരാഷ്ട്ര പാത തുറന്നതായി അമേരിക്കൻ സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു. ഇറാനും ഒമാനും ചേർന്ന് താൽക്കാലിക പാത തുറക്കാൻ നീക്കം നടത്തുന്നതിനിടെയാണ് അമേരിക്കയുടെ ഈ നീക്കം. മേഖലയിൽ ഇറാന്റെ സ്വാധീനത്തെ ചോദ്യം ചെയ്യുന്ന ഈ നീക്കത്തിലൂടെ 1,500 കപ്പലുകൾക്ക് അകമ്പടി നൽകിയെന്നും 75 കോടി ബാരൽ എണ്ണ ഹോർമൂസ് വഴി കടന്നുപോയെന്നും അമേരിക്കൻ അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യക്തമാക്കി.

US-Iran Peace Talks Possibilities: Tehran Says Dialogue Not Impossible Amid Qatar PM’s Visit

More Stories from this section

family-dental
witywide