ചെങ്ങന്നൂർ യുഡിഎഫ് ഓഫീസിൽ വി.ഡി സതീശൻ്റെ ഫ്ലക്സ്; കോൺഗ്രസിൽ പോര് മുറുകുന്നു, പ്രതിഷേധവുമായി കെ.സി-ചെന്നിത്തല വിഭാഗങ്ങൾ

ചെങ്ങന്നൂർ : ഉപതെരഞ്ഞെടുപ്പ് ആവേശത്തിനിടയിൽ ചെങ്ങന്നൂരിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ ഫ്ലക്സ് ബാനർ സ്ഥാപിച്ചതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. എം.സി റോഡിലെ വടക്കനേത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഓഫീസിലെ ഫ്ലക്സിനെതിരെ കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല വിഭാഗങ്ങളാണ് പരസ്യമായ എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

‘ടീം യുഡിഎഫ്’ എന്ന പേരിൽ ഒത്തൊരുമയോടെ വോട്ട് ചോദിക്കുന്ന മുന്നണിക്ക് ഈ നീക്കം അപമാനമാണെന്ന് ഇരുവിഭാഗവും ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് സതീശൻ നടത്തിയത് ‘വൺമാൻ ഷോ’ മാത്രമാണെന്നും, പ്രവർത്തനങ്ങളിലോ അതിൻ്റെ സാമ്പത്തിക കാര്യങ്ങളിലോ അദ്ദേഹം യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി എല്ലാവിധ പിന്തുണയും നൽകിയത് കെ.സി വേണുഗോപാലാണെന്ന് ചൂണ്ടിക്കാട്ടുന്ന പ്രവർത്തകർ, സതീശൻ്റെ ചിത്രം മാത്രം ഉയർത്തിക്കാട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ്. വോട്ടുകൾ നൽകി വിജയിപ്പിച്ച ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലുള്ള വിഭാഗീയത പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിതെളിച്ചിരിക്കുന്നത്.

V.D. Satheesan’s flux at Chengannur UDF office; Fight intensifies in Congress, KC-Chennai factions protest

More Stories from this section

family-dental
witywide