
ടാമ്പ: ഏപ്രിൽ 13ന് രാവിലെ ഫ്ലോറിഡയിൽ ഉണ്ടായ കാർ അപകടത്തിൽ മാന്നാർ മണത്തറയിൽ വറുഗീസ് കോശി മരണമടഞ്ഞു. കൊച്ചുമോൻ എന്ന പേരിൽ അറിയപ്പെടുന്ന വറുഗീസ് കോശി സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ ബിനി വർഗീസ്, മകൻ നിതിൻ.
ആകസ്മികമായ ഉണ്ടായ ഈ ദുരന്തം ഇടവക ജനങ്ങളെയും ടാമ്പായിലെ മലയാളി സമൂഹത്തെയും ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. കൊച്ചുമോൻ്റെ നിര്യാണത്തിൽ വിവിധ സാമുദായിക സാംസ്കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. ഇടവക വികാരി വെരി. റവ. ജോർജ് പൗലോസ് കോർ-എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ മരണാനന്തര ശുശ്രൂഷകൾക്ക് ക്രമീകരണങ്ങൾ നടന്നുവരുന്നു.
സംസ്കാര ചടങ്ങുകളെ പറ്റിയുള്ള വിശദവിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : ജോർജ് പൗലോസ് കോർ-എപ്പിസ്കോപ്പ- ( 813- 838- 1756)
വാർത്ത- രാജു മൈലപ്രാ
Varghees Koshy obit
Tags:















