മാസപ്പടി കേസ്: വീണയുടെ നിക്ഷേപങ്ങളുടേയും ബാങ്ക് അക്കൗണ്ടിന്റേയും വിവരങ്ങള്‍ ശേഖരിച്ചു; പത്ത് കേന്ദ്രങ്ങളില്‍ പരിശോധ നടത്തിയെന്ന് ഇഡി

മാസപ്പടി കേസില്‍ വീണയുടെ നിക്ഷേപങ്ങളുടേയും ബാങ്ക് അക്കൗണ്ടിന്റേയും വിവരങ്ങള്‍ ശേഖരിച്ചുവെന്നും പത്ത് കേന്ദ്രങ്ങളില്‍ പരിശോധ നടത്തിയെന്നും ഇഡി. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീടുകളിലെ ഇഡി പരിശോധന അവസാനിച്ചു കഴിഞ്ഞതിന് പിന്നാലെയാണ് ഇഡിയുടെ പ്രസ്താവന. കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച് വരികയാണെന്നും ഇ ഡി വ്യക്തമാക്കി.

തിരുവനന്തപുരത്തെ വീട്ടിലെ പരിശോധന എട്ട് മണിക്കൂറിലധികമാണ് നീണ്ടു നിന്നത്. മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലെ പരിശോധനയും അവസാനിപ്പിച്ച് ഇഡി മടങ്ങി. മൂന്നിടത്തും ഇഡി പരിശോധനയ്ക്കെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു.

ഇ ഡി സംഘത്തിന്റെ കാറിന് നേരെ പരക്കെ അക്രമം ഉണ്ടായി. സിപിഐഎം പ്രവര്‍ത്തകര്‍ ഇ ഡിയുടെ വാഹനങ്ങള്‍ വളഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പിണറായിയുടെ വീട്ടിലേക്ക് ഇരച്ചുകയറി. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. തിരുവനന്തപുരത്ത് ഇഡിയുടെ വാഹനം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങുമ്പോള്‍ കൂവി വിളിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

അതേസമയം, പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ നിന്ന് ഒന്നും കിട്ടിയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടില്‍ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയതായി എം.വി. ജയരാജന്‍ അറിയിച്ചു. വീട്ടുകാര്‍ ഇല്ലാത്തതിനാല്‍ എം.വി. ജയരാജനാണ് രേഖയില്‍ ഒപ്പിട്ട് നല്‍കിയത്.

Veena’s deposits and bank accounts collected; ED says checks conducted at ten locations

More Stories from this section

family-dental
witywide