ഡിഎംകെയുടെ നെഞ്ചിടിപ്പേറും, ഇനി ഒറ്റയ്ക്കല്ല, തമിഴ്നാട്ടിൽ മുന്നണി യാത്ര തുടങ്ങാൻ വിജയ്, പുതിയ സഖ്യത്തിനൊരുങ്ങി ടിവികെ; അടിയന്തര യോഗം മറ്റന്നാൾ

തമിഴ്‌നാട്ടിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ പ്രതിപക്ഷമായ ഡി.എം.കെ.ക്ക് ശക്തമായ വെല്ലുവിളിയുയർത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ.) പുതിയ രാഷ്ട്രീയ സഖ്യത്തിനൊരുങ്ങുന്നു. തങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടികളുമായി ചേർന്ന് പുതിയ സഖ്യമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി ടി.വി.കെ. അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. മറ്റന്നാൾ നടക്കുന്ന യോഗത്തിൽ ടി.വി.കെ. സർക്കാരിനെ പിന്തുണയ്ക്കുന്ന വി.സി.കെ., കോൺഗ്രസ്സ്, സി.പി.എം., സി.പി.ഐ., ലീഗ്, എം.ഡി.എം.കെ. തുടങ്ങിയ പാർട്ടികളെയും ക്ഷണിക്കുമെന്നാണ് ടി.വി.കെ. നേതൃത്വം അറിയിച്ചിരിക്കുന്നത്. പുതിയ മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സഖ്യത്തിന് പ്രത്യേക പേരിടാനും ആലോചനയുണ്ട്.

സഖ്യ ചർച്ചകളുടെ ആദ്യ പടിയായി വി.സി.കെ. അധ്യക്ഷൻ തിരുമാവളവന്റെ വസതിയിലെത്തി ടി.വി.കെ. നേതാക്കളായ ബുസി ആനന്ദും ആധവ് അർജുനയും കൂടിക്കാഴ്ച നടത്തി. തങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് മുഖ്യമന്ത്രി വിജയ് നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നതായും നേതാക്കൾ വ്യക്തമാക്കി. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ പ്രാദേശിക തലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിജ്‍യുടെ പുതിയ നീക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ പൂർണ്ണമായി മാറുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അതിനിടെ, ഡി.എം.കെ. നേതൃത്വം നൽകുന്ന സെക്കുലർ പ്രോഗ്രസീവ് അലയൻസിൽ (എസ്.പി.എ.) നിന്ന് ഒമ്പത് വർഷത്തെ ബന്ധം അവസാനിപ്പിച്ച് വൈക്കോയുടെ മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ.) പിന്മാറിയത് ഡി.എം.കെ.ക്ക് വലിയ തിരിച്ചടിയായി. പാർട്ടിയുടെ ഉന്നത സമിതി യോഗത്തിന് ശേഷമാണ് വൈക്കോ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. സ്വന്തം പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിക്കാൻ ഡി.എം.കെ. അവസരം നിഷേധിച്ചതിനെ വൈക്കോ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ, എം.ഡി.എം.കെ. സഖ്യം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ പാർട്ടിയിലെ സംസ്ഥാന നേതാക്കളും ജില്ലാ സെക്രട്ടറിമാരും ഉൾപ്പെടെ നൂറ്റമ്പതോളം പ്രമുഖ ഭാരവാഹികൾ കൂട്ടത്തോടെ ഡി.എം.കെ.യിൽ ചേർന്നത് വൈക്കോയ്ക്കും തിരിച്ചടിയായിട്ടുണ്ട്.

Vijay’s TVK Explores New Alliance in Tamil Nadu; Urgent Meeting Called with Supporting Parties Tomorrow

Also Read

More Stories from this section

family-dental
witywide