‘ചരിത്രം ശരിക്കും അറിയാത്തവരുണ്ട്, യുദ്ധത്തിന് കാരണം ആണവനയമല്ല’; ഇസ്ലാമിക് റിപ്പബ്ലിക്കിനെ തകർക്കലാണ് യുഎസ് ലക്ഷ്യമെന്ന് ഐആർജിസി നേതാവ്

ടെഹ്റാൻ: ഇറാനുമായുള്ള യുദ്ധത്തിന് പിന്നിൽ ആണവ സമ്പുഷ്ടീകരണമല്ലെന്നും, മറിച്ച് ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തെ താഴെയിറക്കുകയാണ് അമേരിക്കയുടെ യഥാർത്ഥ ലക്ഷ്യമെന്നും ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് മുതിർന്ന നേതാവ് സർദാർ ജവാനി. ഐ.ആർ.ജി.സിയുടെ ഡെപ്യൂട്ടി പൊളിറ്റിക്കൽ ഡയറക്ടറായ അദ്ദേഹം അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസിനോട് സംസാരിക്കവെയാണ് ഈ ആരോപണം ഉന്നയിച്ചത്.

“ആണവ സമ്പുഷ്ടീകരണമാണ് യുദ്ധത്തിന് കാരണമെന്ന് കരുതുന്നവർ ചരിത്രം ശരിയായി വായിക്കാത്തവരാണ്,” സർദാർ ജവാനി പറഞ്ഞു. ആണവ സമ്പുഷ്ടീകരണം നിർത്തിവെച്ചിരുന്നെങ്കിൽ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്ന് വാദിക്കുന്നവർക്ക് കൃത്യമായ ചരിത്രവിജ്ഞാനമോ ശരിയായ വിശകലന ശേഷിയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണകൂട മാറ്റം ലക്ഷ്യമിട്ടാണ് അമേരിക്ക ആക്രമണം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയുക മാത്രമാണ് ഈ യുദ്ധത്തിന്റെ ഏക ലക്ഷ്യമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ഇറാന്റെ പ്രമുഖ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്ക് നേരെ വൻതോതിൽ വ്യോമാക്രമണം നടത്തി അമേരിക്ക അവരുടെ ആണവ പദ്ധതികൾക്ക് കനത്ത നാശനഷ്ടം വരുത്തിവെച്ചിരുന്നു. ഇതിനുശേഷവും ആക്രമണം തുടരുന്നത് ഭരണകൂടത്തെ തകർക്കാനാണെന്ന ഇറാന്റെ വാദങ്ങൾക്ക് ശക്തി പകരുന്നു.

Also Read

More Stories from this section

family-dental
witywide