ബംഗാളിന്റെ പേര് മാറ്റാൻ നീക്കം; ‘പശ്ചിം ബംഗ’ എന്നാക്കാനുള്ള പ്രമേയം ഡിസംബർ 9ന് നിയമസഭയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് ‘പശ്ചിം ബംഗ’ എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം ഡിസംബർ 9ന് നിയമസഭയിൽ അവതരിപ്പിക്കും. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഡിസംബർ നാലിന് ആരംഭിക്കുന്ന നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിലാണ് പേര് മാറ്റാനുള്ള പ്രമേയം അവതരിപ്പിക്കുക. ഡിസംബർ 14 വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

നിയമസഭയിൽ പ്രമേയം പാസായാൽ തുടർനടപടികൾക്കായി കേന്ദ്ര സർക്കാരിന് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തിന്റെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെയാകും സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി മാറ്റുന്നതിനുള്ള നടപടികൾ പൂർത്തിയാകുക.

സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള നിർദേശം നടപ്പിലായാൽ ‘പശ്ചിമ ബംഗാൾ’ എന്ന പേര് ‘പശ്ചിം ബംഗ’ എന്നായി മാറും.

More Stories from this section

family-dental
witywide