സൗദി അറേബ്യയുമായി യുദ്ധത്തിലല്ലെന്ന് ഇറാൻ; മേഖലയിൽ സമാധാനത്തിന് രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പെസെഷ്കിയാൻ

ന്യൂഡൽഹി: മധ്യപൂർവദേശത്ത് സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. സൗദി അറേബ്യയുമായി ഇറാൻ യുദ്ധത്തിലല്ലെന്നും സംഘർഷബാധിത മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ പ്രാദേശിക രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ ടുഡേ ഗ്രൂപ്പ് എഡിറ്റർ (ഫോറിൻ അഫയേഴ്സ്) ഗീത മോഹന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പെസെഷ്കിയാൻ ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി അറേബ്യയുമായോ മറ്റ് അയൽരാജ്യങ്ങളുമായോ ഇറാന് പ്രശ്നങ്ങളില്ലെന്നും മേഖലയിലെ രാജ്യങ്ങളുമായി ആത്മാർഥമായ ബന്ധമാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുമായി ഞങ്ങൾ യുദ്ധത്തിലല്ല എന്നും പെസെഷ്കിയാൻ വ്യക്തമാക്കി. ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ നിന്ന് ഇറാനെ അദ്ദേഹം അകറ്റിനിർത്തുകയും ചെയ്തു. ഹൂതികൾക്ക് അവരുടേതായ പ്രശ്നങ്ങളുണ്ടെന്നും തങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് മറുപടിയായാണ് പ്രാദേശിക സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യമനിൽ സൗദിയുടെ പിന്തുണയുള്ള അന്താരാഷ്ട്ര അംഗീകൃത സർക്കാരും സൗദി അനുകൂല സേനകളും ഹൂതികളുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് പെസെഷ്കിയാന്റെ പരാമർശം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തെക്കൻ സൗദി അറേബ്യയിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 70-ലധികം പേർക്ക് പരുക്കേറ്റിരുന്നു. ഇറാൻ, സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഒരുമിച്ചിരുന്ന് സമാധാനത്തിനും സുരക്ഷയ്ക്കുമായി ഒരു പൊതു ചട്ടക്കൂട് രൂപീകരിക്കണമെന്നും പെസെഷ്കിയാൻ പറഞ്ഞു.

“ഈ മേഖലയിൽ സംഘർഷം തുടരേണ്ട യാതൊരു കാരണവുമില്ല,” അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായി സംഘർഷങ്ങൾ നേരിട്ടതിന് ശേഷം യൂറോപ്യൻ രാജ്യങ്ങൾ സഹകരണത്തിനായി സംവിധാനങ്ങൾ രൂപീകരിച്ചതുപോലെ മധ്യപൂർവദേശത്തെ രാജ്യങ്ങൾക്കും സഹകരണ സംവിധാനങ്ങൾ വികസിപ്പിക്കാനാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ രാജ്യത്തിനും സ്വന്തം വ്യക്തിത്വവും താൽപര്യങ്ങളും നിലനിർത്തിക്കൊണ്ട് പൊതുവായ സുരക്ഷാ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കാമെന്നും വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയ്ക്ക് പുറമെ യുഎഇയുമായും ഇറാന് പ്രശ്നങ്ങളില്ലെന്ന് പെസെഷ്കിയാൻ വ്യക്തമാക്കി. യുഎഇയെയും മേഖലയിലെ മറ്റ് രാജ്യങ്ങളെയും ഇറാന്റെ സഹോദരങ്ങളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇവരുമായി ഇറാന് ദീർഘകാല വ്യാപാര, സാമൂഹിക ബന്ധങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ന്യൂഡൽഹിയിൽ ശനിയാഴ്ച പെസെഷ്കിയാനും അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനും അബുദാബിയും തമ്മിൽ അപൂർവമായ നയതന്ത്ര ആശയവിനിമയത്തിനാണ് കൂടിക്കാഴ്ച വഴിയൊരുക്കിയത്.

യുഎഇക്കെതിരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ആക്രമണങ്ങൾ തങ്ങളുടെ പരമാധികാരത്തിന്റെയും ഭൗമിക അഖണ്ഡതയുടെയും ലംഘനമാണെന്ന് യുഎഇ അപലപിച്ചിരുന്നു. തിരിച്ചടിക്കാനുള്ള അവകാശം നിലനിർത്തുന്നതായി യുഎഇ മുന്നറിയിപ്പ് നൽകിയെങ്കിലും മേഖലയിലെ വലിയൊരു സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ താൽപര്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബ്രിക്സ് ഉച്ചകോടിക്കിടെ പെസെഷ്കിയാൻ യുഎഇ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യയിലെ ഇറാൻ എംബസിയും സ്ഥിരീകരിച്ചു.

Reaffirming Tehran’s commitment to ensuring peace and stability in the Middle East, Iranian President Masoud Pezeshkian has said that Iran is not at war with Saudi Arabia and urged regional countries to work together to maintain peace and security in the conflict-torn region.

More Stories from this section

family-dental
witywide