യുദ്ധത്തിലെ കക്ഷികളുമായുള്ള ഇന്ത്യയുടെ വിശാല ബന്ധം ഉപയോഗിക്കണം, ഇറാൻ പ്രസിഡന്‍റ് മോദിയോട് ഉന്നയിച്ച അഭ്യർഥനയുടെ വിശദാംശങ്ങൾ പുറത്ത്; പിന്തുണ വാഗ്ദാനം ചെയ്ത് മോദി

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ തങ്ങളുടെ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഇടവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. ഇസ്രായേൽ അടക്കമുള്ള സംഘർഷത്തിലെ വിവിധ കക്ഷികളുമായി ഇന്ത്യയ്ക്കുള്ള വിശാലമായ നയതന്ത്ര ബന്ധം സമാധാന നീക്കങ്ങൾക്കായി വിനിയോഗിക്കണമെന്ന് പെസെഷ്കിയൻ ചൂണ്ടിക്കാട്ടി.

അതേസമയം, മേഖലയിൽ സംഘർഷം വീണ്ടും കടുക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ആശങ്ക രേഖപ്പെടുത്തി. ചരക്ക് കപ്പലുകൾക്കും സാധാരണക്കാർക്കും എതിരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി മോദി, സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. പെസെഷ്കിയൻ സമാധാനം ആഗ്രഹിക്കുന്ന നേതാവാണെന്ന് വിശേഷിപ്പിച്ച മോദി, പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാട് ആവർത്തിച്ചു.

ചാബഹാർ തുറമുഖ വികസനം, ഹോർമൂസ് കടലിടുക്ക് വഴിയുള്ള സുരക്ഷിതമായ കപ്പൽ നീക്കം എന്നിവയും ഇരുനേതാക്കളുടെയും ചർച്ചയിൽ പ്രധാന വിഷയങ്ങളായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമായി തുടരുമെന്ന് വ്യക്തമാക്കിയ മോദി, ഉടൻ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

West Asia Conflict: Iran Seeks India’s Intervention for Peace; President Pezeshkian Urges PM Modi to Use Diplomatic Influence

Also Read

More Stories from this section

family-dental
witywide