ചെറിയാൻ പിലിപ്പോസിൻ്റെ സംസ്ക്കാരം വെളളിയാഴ്ച

പ്രസാദ് തീയാടിക്കൽ

ഡാലസ്: ജുലൈ 15-ന് ഡാലസ്സിലെ കോപ്പെലിൽ നിര്യാതനായ ചെറിയാൻ പിലിപ്പോസിന്റെ (87) ശവസംസ്കാരം ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ ടെക്‌സാസിലെ റോളിംഗ് ഓക്സസ് ഫ്യൂണറൽ ഹോം, 400 Freeport Parkway, Coppell, TX 75019-ൽ നടക്കുന്നതാണ്. ഉച്ചയ്ക്ക് 12:00 വരെ ടെക്‌സാസിലെ റോളിംഗ് ഓക്സസ് ഫ്യൂണറൽ ഹോം, 400 Freeport Parkway, Coppell, TX 75019-ൽ നടക്കുന്നതാണ്.ഉച്ചയ്ക്ക് 12:30 മുതൽ 1:00 വരെ ദി റോളിംഗ് ഓക്സ‌സ് മെമ്മോറിയൽ സെന്ററിലാണ് ( 400 Freeport Parkway, Coppell, TX 75019)സംസ്കാര ശുശ്രൂഷകൾ.

അന്ന ഫിലിപ്പോസാണ് ഭാര്യ. ഡാലസിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായ ചെറിയാൻ ഫിലിപ്പോസ് പത്തനംതിട്ട ജില്ലയിൽ പെരുമ്പെട്ടി പനങ്ങാവിള സ്വദേശിയാണ്. ചിറത്തലക്കൽ ചെറിയാൻ ഏലിയാസ് – റാഹേലമ്മ ചെറിയാൻ ദമ്പതികളുടെ 10 മക്കളിൽ 9 -മത്തെ മകനാണ് . ഡാലസിൽ വർഷങ്ങളായി സഭാപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു . സഭയുടെ വളർച്ചയിലും ആത്മീയ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു ചെറിയാൻ ഫിലിപ്പോസ്.

Cherian Philipose’s funeral on Friday.