അറ്റ്ലാന്റിക് അല്ലെങ്കിൽ പസഫിക് സമുദ്രത്തിന് ട്രംപിന്റെ പേര്? പദവിയൊഴിയും മുൻപ് പേരുമാറ്റാൻ ആഗ്രഹമെന്ന് ട്രംപ്

2029ൽ പ്രസിഡന്റ് പദവിയൊഴിയും മുൻപ് ഒരു സമുദ്രത്തിന്റെയും നദിയുടെയും പേര് മാറ്റാൻ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അറ്റ്ലാന്റിക് അല്ലെങ്കിൽ പസഫിക് സമുദ്രത്തിന് ‘അമേരിക്കാസ് സമുദ്രം’ (Ocean of the Americas) എന്നോ ‘ട്രംപ് സമുദ്രം’ (Trump Ocean) എന്നോ പേര് നൽകാനാണ് ആലോചനയെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.ടെന്നസിയിലെ ക്ലാർക്‌സ്‌വില്ലിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. മെക്സിക്കോ ഉൾക്കടലിന്റെ പേര് ‘അമേരിക്ക ഉൾക്കടൽ’ എന്നാക്കി മാറ്റിയതും ഒന്റാറിയോ തടാകത്തെ ‘അമേരിക്ക തടാകം’ എന്ന് പുനർനാമകരണം ചെയ്തതും പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

2028ൽ സ്ഥാനമൊഴിയുന്നതിന് മുൻപ് ഒരു നദിയുടെയും സമുദ്രത്തിന്റെയും പേര് മാറ്റണമെന്നാണ് ആഗ്രഹമെന്നും ട്രംപ് പറഞ്ഞു.നമുക്ക് ഒരു ഉൾക്കടലുണ്ട്, മനോഹരമായൊരു തടാകമുണ്ട്. ഇനി ഒരു നദി കൂടി വേണമെന്ന് ആരോ പറഞ്ഞു. അതിനാൽ നമുക്ക് ഒരു നദിയും ഒരു സമുദ്രവും വേണം. അറ്റ്ലാന്റിക് അല്ലെങ്കിൽ പസഫിക് സമുദ്രം—ഇവയിലൊന്നിന് ‘ട്രംപ് സമുദ്രം’ എന്നോ ‘അമേരിക്കാസ് സമുദ്രം’ എന്നോ പേരിടാമെന്നാണ് ഞാൻ ചിന്തിക്കുന്നത്. അങ്ങനെ എന്തെങ്കിലും എന്നും പറഞ്ഞു.

കഴിഞ്ഞ വർഷമാണ് മെക്സിക്കോ ഉൾക്കടലിന്റെ പേര് ‘അമേരിക്ക ഉൾക്കടൽ’ എന്നാക്കി മാറ്റുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെത്തുടർന്ന് മെക്സിക്കോയുമായി നയതന്ത്ര തർക്കവും ഉടലെടുത്തിരുന്നു. ന്യൂയോർക്ക് സംസ്ഥാനത്തിനും കാനഡയ്ക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ഒന്റാറിയോ തടാകത്തിന്റെ പേര് ‘അമേരിക്ക തടാകം’ എന്നാക്കി മാറ്റിയതായും ഓഗസ്റ്റിൽ ട്രംപ് അവകാശപ്പെട്ടിരുന്നു. അമേരിക്കയും കാനഡയും തമ്മിൽ വ്യാപാരത്തർക്കം രൂക്ഷമായിരിക്കെയാണ് ഈ നീക്കം.

പിന്നീട്, അമേരിക്കൻ ഉപയോക്താക്കൾക്കായി ഗൂഗിളും ആപ്പിളും തങ്ങളുടെ മാപ്പിങ്, ലൊക്കേഷൻ സേവനങ്ങളിൽ മെക്സിക്കോ ഉൾക്കടലിന്റെ പേര് ‘അമേരിക്ക ഉൾക്കടൽ’ എന്നും ഒന്റാറിയോ തടാകത്തിന്റെ പേര് ‘അമേരിക്ക തടാകം’ എന്നും മാറ്റി. യുഎസ് ജിയോഗ്രാഫിക് നെയിംസ് ഇൻഫർമേഷൻ സിസ്റ്റം (ജിഎൻഐഎസ്) അംഗീകരിച്ച പേരുമാറ്റങ്ങൾക്ക് പിന്നാലെയായിരുന്നു ഇത്.

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ (Trump Strait) എന്നാക്കി മാറ്റണമെന്ന ആശയവും ട്രംപ് മുന്നോട്ടുവച്ചിരുന്നു. കടലിടുക്കിന് ‘ട്രംപ് കടലിടുക്ക്’ എന്ന് പേരിട്ട ചിത്രങ്ങളും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ, പേരുമാറ്റാൻ ഉദ്ദേശിക്കാത്ത രണ്ട് അമേരിക്കൻ നദികളുണ്ടെന്നും ട്രംപ് വ്യക്തമാക്കി—മിസിസിപ്പി, ഹഡ്‌സൺ നദികൾ.“പദവിയൊഴിയും മുൻപ് ഒരു സമുദ്രത്തിനും വലിയൊരു നദിക്കും പുതിയ പേര് നൽകണമെന്നാണ് എന്റെ ആഗ്രഹം. എന്നാൽ മിസിസിപ്പിയുടെ പേര് മാറ്റില്ല. എനിക്ക് ആ നദിയെ ഇഷ്ടമാണ്. ആ സംസ്ഥാനത്ത് ഞങ്ങൾ വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്,” ട്രംപ് പറഞ്ഞു.

ഹഡ്‌സൺ നദിയുടെ പേരും മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും ഹെൻറി ഹഡ്‌സൺ വളരെക്കാലം മുൻപ് ആ നദിയിലൂടെ കപ്പൽ ഓടിച്ച് യാത്ര ചെയ്തതാണ്. അദ്ദേഹം നല്ലൊരു ജോലി ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trump’s oceans? US President wants to rename either Atlantic or Pacific

More Stories from this section

family-dental
witywide