ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണശ്രമത്തിന് പിന്നിൽ പ്രവർത്തിച്ചവർ കനത്ത വില നൽകേണ്ടിവരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ വിമാനത്തിലെ ഒമാൻ സ്വദേശിയായ കോ-പൈലറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
കോ-പൈലറ്റിന് ഇസ്‌ലാമിസ്റ്റ് ആശയങ്ങളിലേക്കുള്ള തീവ്രവൽക്കരണം ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് നെതന്യാഹു പറഞ്ഞു. ഇയാളെ ആരെങ്കിലും അയച്ചതാണോ എന്ന് അന്വേഷിക്കുകയാണെന്നും അങ്ങനെ കണ്ടെത്തിയാൽ ഉത്തരവാദികൾ കനത്ത വില നൽകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പൈലറ്റുമാർക്ക് ഇസ്രയേലിലേക്ക് സർവീസ് നടത്തുന്നതിന് നിയന്ത്രണമുണ്ടായിരുന്നിട്ടും കോ-പൈലറ്റിന് ടെൽ അവീവിലേക്ക് പറക്കാൻ എങ്ങനെ അനുമതി ലഭിച്ചുവെന്നതും അന്വേഷിക്കുന്നുണ്ട്.
2020ൽ അബ്രഹാം ഉടമ്പടിയുടെ ഭാഗമായി യുഎഇയും ഇസ്രയേലും നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു. തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ വാണിജ്യ വിമാന സർവീസുകൾ ആരംഭിച്ചു. ഫ്ലൈദുബായ് ആണ് യുഎഇ-ഇസ്രയേൽ റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ച ആദ്യ വിമാനക്കമ്പനി.
സെപ്റ്റംബർ 30നാണ് ഫ്ലൈദുബായ് FZ1073 വിമാനത്തിൽ ആക്രമണശ്രമം ഉണ്ടായത്. 174 യാത്രക്കാരുമായി ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനത്തിൽ കോ-പൈലറ്റ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛറിനെ കുത്തുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ കീഴടക്കി. തുടർന്ന് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയുകയായിന്നു .
‘Whoever sent this pilot…’: Netanyahu warns of a ‘heavy price’ after flydubai incident; Omani pilots’ entry into Israel under scanner









