സെലെൻസ്കി ഇന്ന് യുകെയിൽ; യുക്രെയ്ന് പൂർണ്ണ പിന്തുണയേകി പുതിയ പ്രധാനമന്ത്രി ആൻഡി ബേൺഹാം, അത്യാധുനിക ‘സ്റ്റോൺ ക്ലോക്ക്’ ഡ്രോൺ സാങ്കേതികവിദ്യ യുക്രെയ്ന് കൈമാറും

ലണ്ടൻ: യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബേൺഹാമും യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കിയും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ബേൺഹാം പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക അന്താരാഷ്ട്ര സന്ദർശനമാണിത്. യുക്രെയ്നുള്ള യുകെയുടെ പിന്തുണ ‘100 ശതമാനവും ശക്തമായി’ തുടരുമെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി വ്യക്തമാക്കി.

ഇരു നേതാക്കളും സംയുക്തമായി ഒരു നാവിക താവളം സന്ദർശിക്കും. യുകെയുടെ അത്യാധുനിക ഡ്രോൺ പ്രതിരോധ സംവിധാനമായ ‘സ്റ്റോൺ ക്ലോക്കിൻ്റെ’ സാങ്കേതികവിദ്യ യുക്രെയ്ന് കൈമാറുന്ന പ്രഖ്യാപനം ഇവിടെ വെച്ച് നടക്കും. ഡ്രോണുകളെ ശത്രുക്കൾ കണ്ടെത്തുന്നത് തടയുന്ന ജാമറുകളാണ് ഈ സംവിധാനത്തിലുള്ളത്. സാങ്കേതികവിദ്യ ലഭിക്കുന്നതോടെ യുക്രെയ്ന് സ്വന്തം നിലയിൽ ഇവ വൻതോതിൽ ഉത്പാദിപ്പിക്കാൻ സാധിക്കും. കൂടാതെ, കുറഞ്ഞ ചെലവിൽ ക്രൂസ് മിസൈലുകൾ വികസിപ്പിക്കുന്ന യുകെയുടെ ‘പ്രൊജക്റ്റ് ബ്രേക്ക്സ്റ്റോപ്പ്’ പദ്ധതിയിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കും.

സന്ദർശനത്തിനിടെ യുകെയിൽ നാവിക പരിശീലനം പൂർത്തിയാക്കിയ ഇരുന്നൂറിലധികം യുക്രെയ്ൻ സൈനികരെയും ഇരു നേതാക്കളും സന്ദർശിക്കും. റഷ്യൻ അധിനിവേശം ആരംഭിച്ചതു മുതൽ ഇതുവരെ 25 ബില്യൺ പൗണ്ടിൻ്റെ ധനസഹായമാണ് ബ്രിട്ടൻ യുക്രെയ്ന് നൽകിയിട്ടുള്ളത്. നേതൃമാറ്റങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് മുൻ പ്രധാനമന്ത്രി സർ കീർ സ്റ്റാർമറും ഉറപ്പുനൽകിയിട്ടുണ്ട്.

Zelensky in UK today; New Prime Minister Andy Burnham fully supports Ukraine, will transfer cutting-edge ‘Stone Clock’ drone technology to Ukraine

More Stories from this section

family-dental
witywide