പെണ്‍കുട്ടിയോട് സംസാരിച്ചതിന്റെ പേരില്‍ ഒമ്പതാംക്ലാസ്സുകാരനെ മര്‍ദ്ദിച്ച സംഭവം; അധ്യാപകനെതിരെ കേസെടുത്തു

മലപ്പുറം: സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചുവെന്ന കുറ്റത്തിന് ഒന്‍പതാം ക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെതിരെ പോലീസ് കേസെടുത്തു. മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ സുബൈറിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. ഐപിസി 341, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസ്. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ കേസെടുത്തിരുന്നു.

മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് അധ്യാപകന്റെ മര്‍ദ്ദമനേറ്റത്. ക്ലാസിലെ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് സംസാരിച്ച വിദ്യാര്‍തഥിയുടെ ഫോട്ടോ എടുക്കുകയും പിന്നീട് വിളിച്ചു വരുത്തി മോശമായി സംസാരിക്കുകയും പെണ്‍കുട്ടിയോട് സംസാരിച്ചതിന്റെ പേരില്‍ മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നത്. വടി കൊണ്ട പല തവണ തല്ലി. കുട്ടിയുടെ കാലിലും നെഞ്ചിലും തുടയിലും ശരീരഭാഗങ്ങളിലും പരിക്കുണ്ട്. ദേഹമാസകലം പരിക്കേറ്റ വിദ്യാര്‍ത്ഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

More Stories from this section

family-dental
witywide