മലപ്പുറം സുൽത്താൻ കെ.ടി ജലീലിൻ്റെ തവനൂർ കോട്ട തകർത്ത് വി.എസ് ജോയ്

മലപ്പുറം സുൽത്താൻ എന്നറിയപ്പെടുന്ന കെ.ടി ജലീലിൻ്റെ തവനൂർ കോട്ട തകർത്ത് വി.എസ് ജോയ്. വി.എസ് ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽ നിന്ന് നയിച്ചത് മുസ്ലിം ലീഗാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ എത്തിയ വി.എസ് ജോയിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്നും പരിശോധിക്കുമ്പോൾ വരുംകാല രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് യുഡിഎഫിന് പഠിക്കാനേറെയുള്ള വിജയം കൂടിയാണ് ഇത്.ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലത്തിൽ നിൽക്കുന്നതിനേക്കാൾ ആത്മവിശ്വാസത്തോടെയാണ് വി.എസ് ജോയി ഇത്തവണ തവനൂരിൽ നിന്നത് .

ജോയിയെ ആദ്യം പരിഗണിച്ച തിരുവമ്പാടിയെക്കാൾ സുരക്ഷിതമായ മണ്ഡലമായി തവനൂരായി മാറാൻ കാരണങ്ങൾ പലതാണ്. പെന്തകോസ്ത‌് വിശ്വാസിയായ ജോയിയെ തിരുവമ്പാടിയിലെ സഭാ നേതൃത്വം സ്വീകരിക്കുമോ എന്ന ആശങ്കയ്ക്കപ്പുറം ലീഗ് കാലുവാരില്ലെന്ന ഉറച്ച വിശ്വാസം യുഡിഎഫിനുണ്ടായിരുന്നു.ആദ്യമായല്ല മുസ്ലീം ലീഗ് ഒരു ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളയാളെ വിജയിപ്പിക്കുന്നത് . 1995ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സാക്ഷാൽ എ.കെ ആന്റണിയെ തിരൂരങ്ങാടിയിൽ നിന്ന് മുസ്ലിം ലീഗ് വിജയിപ്പിച്ചയച്ചിട്ടുണ്ട്.

2011-ൽ മണ്ഡലം രൂപീകരിച്ചതുമുതൽ ജലീലല്ലാതെ തവനൂരിന് ഒരു അമരക്കാരൻ ഉണ്ടായിട്ടില്ല. 2006 ൽ പി.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് തോൽപ്പിച്ച ജലീലിന്റെ ആദ്യ തോൽവിയാണിത്. കെ.ടി ജലീൽ 2011 ലെ കന്നിയങ്കത്തിൽ 6854 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 2016-ൽ 17064 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വീണ്ടും നിയമസഭയിലെത്തി മന്ത്രിയായി. 2021-ൽ ഫിറോസ് കുന്നുമ്പറമ്പിലിനോട് വിയർത്തെങ്കിൽ 2564 എന്ന ചെറിയ ഭൂരിപക്ഷത്തിലേക്ക് ചുരുങ്ങി. അപ്പോഴും കെ.ടി ജലീലിനെ തോൽപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞിരുന്നില്ല.

2016 വരെ മലപ്പുറത്ത് കോൺഗ്രസും ലീഗും അത്ര നല്ല ബന്ധത്തിലായിരുന്നില്ല . ലീഗിന് അമ്രപാദിത്വം ഉള്ള ജില്ലയിൽ അരികുവൽക്കരിക്കപ്പെടുമോയെന്ന കോൺഗ്രസ് നോതാക്കൻമാരുടെ സന്ദേഹം ലീഗ് കോൺഗ്രസ് പോരിന് പല തവണ കാരണമായിട്ടുണ്ട്. അതിന് ചുക്കാൻ പിടിച്ചതാകട്ടെ വി.എസ് ജോയിയുടെ തട്ടകമായ നിലമ്പൂരിലെ നേതാവ് ആര്യാടൻ മുഹമ്മദും. ആ പിണക്കങ്ങൾ മറന്നാണ് ലീഗ് നിലമ്പൂരുകാരനായ ഒരു കോൺഗ്രസുകാരനെ വിജയിപ്പിച്ചെടുത്തത്. വി.എസ് അച്യുതാനന്ദനെതിരെ മലമ്പുഴയിൽ കോൺഗ്രസ് നിയോഗിച്ചത് വി.എസ് ജോയിയെ ആയിരുന്നു.

Kerala election 2026; VS Joy demolishes Malappuram Sultan KT Jaleel’s Tavanur fort

More Stories from this section

family-dental
witywide