വിഴിഞ്ഞം തുറമുഖത്ത് നാലാമത്തെ കപ്പലും തീരമണഞ്ഞു

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്കെത്തി നാലാമത്തെ കപ്പലും. ഷെന്‍ ഹുവ 15 ആണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. ഇന്ന് രാവിലെ 11.18 ഓടെയാണ് ചൈനീസ് കപ്പലായ ഷെന്‍ ഹുവാ 15 വിഴിഞ്ഞത്ത് തീരം തൊട്ടത്.

2 മെഗാമാക്‌സ് എസ് ടി എസ് ക്രയിനുകളും 3 യാര്‍ഡ് ക്രയിനുകളുമായാണ് ഷെന്‍ ഹുവ 15 എത്തിയത്. കാലാവസ്ഥ അനുകൂലമാകുന്നത് അനുസരിച്ച് ക്രയിനുകള്‍ ഇറക്കും.

ഇതോടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് എത്തിച്ച ക്രയിനുകളുടെ ആകെ എണ്ണം 15 ആയി.17 ക്രയിനുകള്‍ കൂടി ഉടന്‍ തുറമുഖത്ത് എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.