‘പരസ്യ ചിത്രത്തില്‍ പ്രചരിക്കുന്ന എഐ പതിപ്പുമായി തനിക്കൊരു ബന്ധവുമില്ല’; ആരാധകര്‍ക്കു മുന്നറിയിപ്പ് നല്‍കി ടോം ഹാങ്ക്സ്

ഡെന്റല്‍ പ്ലാനിന്റെ പരസ്യത്തില്‍ ഉപയോഗിച്ച തന്റെ എഐ പതിപ്പിനെക്കുറിച്ച് ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി മുതിര്‍ന്ന ഹോളിവുഡ് നടന്‍ ടോം ഹാങ്ക്സ്. ഓസ്‌കാര്‍ ജേതാവായ നടന്‍, കമ്പ്യൂട്ടര്‍ സൃഷ്ടിച്ച തന്നോട് സാമ്യമുള്ള എഐ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘സൂക്ഷിക്കുക എന്റെ ഒരു എഐ പതിപ്പിനൊപ്പം ഡെന്റല്‍ പ്ലാന്‍ പ്രമോട്ട് ചെയ്യുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. എനിക്ക് അതുമായി യാതൊരു ബന്ധവുമില്ല’ എന്ന് ടോം ഹാങ്ക്‌സ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. തന്റെ സമ്മതമില്ലാതെയാണ് ചിത്രം പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും 67 കാരനായ നടന്‍ വ്യക്തമാക്കി.

ക്രിയേറ്റീവ് ഇന്‍ഡസ്ട്രികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തെക്കുറിച്ചും ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയെക്കുറിച്ചും ഹാങ്ക്സ് മുമ്പ് പറഞ്ഞിട്ടുണ്ട്. ‘ആദം ബക്സ്റ്റണ്‍ പോഡ്കാസ്റ്റ്’ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ സിനിമകളില്‍ എഐയുടെ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മരിച്ചതിന് ശേഷവും തനിക്ക് പുതിയ സിനിമകളില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെ ഫലങ്ങളില്‍ നിന്ന് അഭിനേതാക്കളെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ വ്യവസായത്തിലെ ആളുകള്‍ സംസാരിക്കുന്നതെന്നും ഹാങ്ക്‌സ് അന്ന് പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide