‘കത്തെഴുതാൻ പോലും വയ്യ, ശരീരം പറയുന്നു, അല്പം പതുക്കെപ്പോകൂ കൂട്ടുകാരാ… ‘ ; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് അമിതാഭ് ബച്ചൻ

മുംബൈ: കൈയിലെ അസ്വസ്ഥതകളും ആരോഗ്യപ്രശ്നങ്ങളും കാരണം തനിക്ക് ലഭിച്ച ദീപാവലി സമ്മാനങ്ങൾക്കും ആശംസകൾക്കും കൃത്യസമയത്ത് മറുപടി നൽകാൻ കഴിയാത്തതിൽ ആരാധകരോട് ക്ഷമാപണം നടത്തി ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് താരം ഈ വിവരം പങ്കുവെച്ചത്.

84 കാരനായ അദ്ദേഹം തന്റെ ജനപ്രിയ ക്വിസ് ഷോയായ ‘കൗൺ ബനേഗാ ക്രോർപതി 18’-ന്റെ ചിത്രീകരണത്തിൽ നിന്ന് പോലും താരം വിട്ടുനിന്നത് കഴിഞ്ഞദിവസങ്ങളിൽ വലിയ ആരോഗ്യ ആശങ്കകൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് താൻ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.

ആരാധകരിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾക്ക് സ്വന്തം കൈപ്പടയിൽ കത്തുകളിലൂടെ മറുപടി നൽകാനാണ് താൻ ആഗ്രഹിച്ചതെന്നും എന്നാൽ എഴുതാൻ ഉപയോഗിക്കുന്ന കൈയിലെ അസ്വസ്ഥതകൾ കാരണം അത് വൈകുകയാണെന്നും ബച്ചൻ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിലായി തനിക്ക് നിരവധി തവണ ക്ഷമാപണം നടത്തേണ്ടി വരുന്നുണ്ടെന്നും താരം കുറിച്ചു.

ശരീരത്തിനും മനസ്സിനും കൂടുതൽ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതായും, ഉറക്കക്കുറവും വ്യായാമ മുടക്കവും തന്നെ അലട്ടുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ ശരീരം ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും മനസ്സ് ഇപ്പോഴും സജീവമാണെന്ന പ്രതീക്ഷയും അദ്ദേഹം ആരാധകരുമായി പങ്കുവെച്ചു. കഴിഞ്ഞ മാസം എക്സ് പ്ലാറ്റ്‌ഫോമിലൂടെ തനിക്ക് വിശ്രമം ആവശ്യമാണെന്ന് താരം വെളിപ്പെടുത്തിയത് മുതൽ ആരാധകർ ഏറെ ആശങ്കയിലായിരുന്നു.

I can no longer write letters by hand’: Amitabh Bachchan opens up about his health issues.

More Stories from this section

family-dental
witywide