
തൃശ്ശൂര്‍: കുന്നംകുളത്ത് എ സി മൊയ്തീന്‍ എംഎല്‍എ യാത്ര ചെയ്യുന്നതിനിടെ മാര്‍ഗ്ഗതടസം ഉണ്ടാക്കിയെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. കുന്നംകുളത്ത് സിപിഎം ഓഫീസിന് സമീപത്താണ് സംഭവം നടന്നത്. എ സി മൊയ്തീന്‍ എംഎല്‍എയുടെ വാഹനം കടന്നു പോകുന്നതിനിടെ യുവാവ് മാര്‍ഗ്ഗ തടസ്സമുണ്ടാക്കിയെന്നാരോപിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ കാര്‍ യാത്രക്കാരനായ കുന്നംകുളം സ്വദേശി റൗസിനുമായി ഏറ്റുമുട്ടിയത്.
വാക്കുതര്‍ക്കം പിന്നീട് തമ്മില്‍ത്തല്ലായി. തമ്മിലടിയില്‍ കാര്‍ യാത്രക്കാരനായ റൗസിനും മുന്‍ നഗരസഭ ചെയര്‍മാന്‍ ജയപ്രകാശിനും കവിളത്ത് പരിക്കേറ്റു. സംഭവത്തില്‍ പരാതി നല്‍കുമെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്. മാര്‍ഗ്ഗതടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് ബഹളം വെച്ചതിനും യുവാവിനെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു.
Tags:









