കോട്ടയം പാലായില്‍ 3 പെണ്‍മക്കളുടെ കഴുത്തറത്ത ശേഷം പിതാവ് തൂങ്ങിമരിച്ചു

പാലാ ( കോട്ടയം): പാലാ രാമപുരത്ത് 3 പെണ്‍മക്കളുടെ കഴുത്തറത്ത ശേഷം പിതാവ് തൂങ്ങിമരിച്ചു. ചേറ്റുകുളം സ്വദേശി ജോമോനാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം.

പരുക്കേറ്റ മൂന്നു കുട്ടികളേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13 , 10, 7 വയസ്സുള്ള കുട്ടികളെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഏഴു വയസ്സുകാരിയുടെ നില ഗുരുതരമായി തുടരുന്നു.

പെണ്‍കുട്ടികളിലൊരാള്‍ നിലവിളിച്ച് അടുത്തുള്ള ബന്ധുവീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ജോമോന്റെ ഭാര്യ ഒരു വര്‍ഷം മുമ്പ് ഇയാളെവിട്ടു പോയിരുന്നു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായും പറയപ്പെടുന്നു.

father slits throat of 3 daughters and hangs himself.