ഗാസയെ വളഞ്ഞിട്ട് തകർത്ത് ഇസ്രയേൽ; ഗാസയിൽ മരണം15899 കടന്നു,പലായനം ചെയ്തത് 19 ലക്ഷം ആളുകൾ

ഗാസ : തെക്കൻഗാസയിലെ റഫ മേഖല. സിരക്ഷിത ഇടമെന്ന് കരുതിയരുന്ന ഇടം. അവിടെ ബോംബിങ്ങിൽ തകർന്നടിഞ്ഞ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുഞ്ഞുങ്ങളുടെ ശരീരങ്ങൾ കണ്ടെടുക്കുമ്പോൽ ചുറ്റുമുള്ളവർ വാവിട്ടു കരഞ്ഞു. ഈ ലോകത്തിലെ ഏറ്റവും നിസ്സഹായമായ കാഴ്ച. യുദ്ധത്തിൻ്റെ കാരണവും ലക്ഷ്യവും മാർഗവും എന്തു തന്നെയായലും ഏറ്റവും വേദനിക്കുന്നത് കുഞ്ഞുങ്ങളാണ്. അതുരേ അന്ന് പറയാൻ പോലും പറയാനാവാത്തവർ.

ഗാസയെ തെക്കുനിന്നും വടക്കുനിന്നും ആക്രമിച്ച് ഇസ്രയേൽ. ഗാസയെ ഓന്നൊന്നായി ബോംബിട്ട് തകർക്കുകയാണ് അവർ. കര – വ്യോമ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ സംഖ്യ 15899 കടന്നു. വീടുവിട്ട് ഓടിപ്പോയവർ 19 ലക്ഷം പിന്നിടുന്നു. ഗാസയിലെ 80 ശതമാനം ആളുകളും വീടുവിട്ടിറങ്ങി.

പലസ്തീൻ – ഇസ്രയേൽ യുദ്ധം ചൊവ്വാഴ്‌ച 60 ദിവസം തികയുമ്പോൾ എല്ലാം നഷ്‌ടപ്പെട്ട്‌ അരക്ഷിതരായി ഗാസയിലെ ജനങ്ങൾ. രക്ഷയ്‌ക്കായി കേന്ദ്രീകരിക്കാൻ ഇസ്രയേൽ നിർദേശിച്ച തെക്കൻ മേഖലയിലടക്കം ഗാസയിൽ അങ്ങോളമിങ്ങോളം ഇസ്രയേൽ ആക്രമണം രൂക്ഷമാക്കി. കിഴക്ക് ഷുജയ, തുഫ, സെയ്‌ടൂണിലെ മസ്ജിദ് എന്നിവിടങ്ങളിലേക്ക്‌ ഞായർ രാത്രിയും തിങ്കൾ പുലർച്ചെയും ആക്രമണം നടത്തി.ഇനി എങ്ങോട്ടു പോകുമെന്നറിയാതെ മരണത്തെ കാത്തുകഴിയുകയാണ് ആയിരങ്ങൾ. എങ്ങോട്ടാണ് മാറേണ്ടത് എന്നു നിർദേശിച്ച ശേഷം അവിടം ബോംബിട്ടു തകർക്കുന്ന ഇസ്രയേൽ തന്ത്രം ആളുകളെ അങ്ങേയറ്റം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. തെക്കൻഗാസയിൽ പട്ടാളടാങ്കുകൾ നിരന്നു കിടക്കുന്ന കാഴ്ച തന്നെ പേടിപ്പിക്കുന്നതാണ്. കൂടാതെ ബുൾഡോസറുകൾ വന്ന് തകർത്തുകൊണ്ടാണ് ടാങ്കുകൾക്ക് പോകാൻ വഴിയൊരുക്കുന്നത്. യുദ്ധ മേഖലയിലെ കുഞ്ഞുങ്ങളുടെ അവസ്ഥ വിവിരിക്കാൻ വാക്കുകളില്ലെന്ന് യുനിസെഫ് വക്താവ് ജയിംസ് എൽഡർ പറഞ്ഞു.

വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പ്, കമാൽ അദ്വാൻ ആശുപത്രി, മധ്യഗാസയിൽ നുസൈറത്ത്‌ അഭയാർഥിക്യാമ്പ്, ദേയ്‌ർ എൽ- ബാല, തെക്ക്‌ ഖാൻ യൂനിസ്‌, അറ്റ്‌ താന്നോർ, അൽ ജനിന പ്രദേശങ്ങളിലും ആക്രമണമുണ്ടായി. തെക്കൻ ഗാസയിലേക്ക്‌ സൈനിക ടാങ്കുകൾ എത്തിയതായാണ്‌ റിപ്പോർട്ട്‌. താൽക്കാലിക വെടിനിർത്തൽ അവസാനിച്ചശേഷം ഇതുവരെ ആയിരത്തോളം പലസ്‌തീൻകാർ കൊല്ലപ്പെട്ടു.

Gaza is like a graveyard

More Stories from this section

family-dental
witywide